'അത് തന്റെ പേരില്‍ നാടിന് വിഷമം ഉണ്ടാകരുതെന്ന ജലീലിന്റെ കരുതല്‍'; മന്ത്രിയുടെ യാത്രയെക്കുറിച്ച് പിണറായി

'അത് തന്റെ പേരില്‍ നാടിന് വിഷമം ഉണ്ടാകരുതെന്ന ജലീലിന്റെ കരുതല്‍'; മന്ത്രിയുടെ യാത്രയെക്കുറിച്ച് പിണറായി

പ്രതിപക്ഷ പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍. തന്റെ പേരില്‍, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായി നാടിന് വിഷമമുണ്ടാകരുതെന്ന കരുതലിന്റെ ഭാഗമായാണ് മന്ത്രി കെ.ടി ജലീല്‍ മൊഴിയെടുക്കലിന്റെ കാര്യം പുറത്തുവിടാതെ കൊച്ചിയിലേക്ക് യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി പറഞ്ഞത്

നാട്ടിലുള്ള ഇന്നത്തെ സാഹചര്യം നാം കണക്കിലെടുക്കേണ്ടതുണ്ട്. സാധാരണ ഗതിയിലുള്ള അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും അതിനപ്പുറമെന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്നും ചിന്തിക്കുന്ന ശരിയല്ലാത്ത മനസ്സുകള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയാത്തതല്ല. ജലീല്‍ തിരുവനന്തപുരത്തേക്ക് വന്ന യാത്രയൊന്ന് ആലോചിച്ച് നോക്കൂ. എന്തൊക്കെയാണ് സംഭവിച്ചത്. അക്രമമല്ലേ ഉണ്ടായത്. ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമമല്ലേ നടന്നത്. ഒരു മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം പൊലീസിനുണ്ട്. സ്വാഭാവികമായി പൊലീസ് അത് ചെയ്യും. വലിയ സംഘര്‍ഷത്തിലേക്കല്ലേ അതെത്തുക.ഭാഗമായി അദ്ദേഹം നിലപാട് സ്വീകരിച്ചതായിരിക്കും.

തന്റെ പേരില്‍ മറ്റൊരു പ്രശ്‌നമുണ്ടാകരുതെന്ന ചിന്ത ഇത്തരത്തില്‍ പോകാം എന്നതിന് വഴിവെച്ചിട്ടുണ്ടാകും. മാധ്യമങ്ങള്‍ തന്നെ മന്ത്രിയുടെ പിന്നാലെ കൂടും. മാധ്യമങ്ങളുടെ രീതി നമുക്കും അറിയാമല്ലോ. പുറപ്പെട്ടുവെന്ന് സ്വാഭാവികമായി വാര്‍ത്ത കൊടുക്കും. അപ്പോള്‍ അത് ദുരുപയോഗപ്പെടുത്തേണ്ടവര്‍ വഴിയില്‍ കാത്തുനില്‍ക്കും. അതിന്റെ ഭാഗമായി വാഹനം കയറ്റിയിടേണ്ടവര്‍ അങ്ങനെ ചെയ്യും. ഇടിച്ച് അപകടം വരുത്താന്‍ വേണ്ടി ശ്രമിക്കും. കല്ലെടുത്തെറിയാന്‍ ശ്രമിക്കും. ഇതൊന്നും ഊഹിക്കുന്നതല്ലല്ലോ, സംഭവിച്ച് കഴിഞ്ഞതാണല്ലോ. അതിന്റെ ഭാഗമായുള്ള കരുതല്‍. അത് അദ്ദേഹം ഭയപ്പെട്ടിട്ടല്ല. അദ്ദേഹത്തിന് പോകാന്‍ സുരക്ഷയൊരുക്കാന്‍ പൊലീസിന് സാധിക്കും. എന്നാല്‍ അതുകൊണ്ട് നാടിന് വിഷമം ഉണ്ടാകരുത് എന്ന കരുതലിന്റെ ഭാഗമായി അദ്ദേഹം നിലപാട് സ്വീകരിച്ചതായിരിക്കും.

Related Stories

The Cue
www.thecue.in