കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍

കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍

കേരള അടിസ്ഥാന സൗകര്യവികസന നിധി (KIIFB)യ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. കിഫ്ബി സിഇഒ കെഎം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നതായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍ രാജ്യസഭയില്‍ വിശദീകരിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംപി ജാവേദ് അലിഖാന്റെ ചോദ്യത്തിനാണ് മറുപടി. ഇദ്ദേഹം അഞ്ച് ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതില്‍ രണ്ട് ചോദ്യങ്ങള്‍ക്കാണ് അനുരാഗ് താക്കുര്‍ മറുപടി നല്‍കിയത്.

കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന്

കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നുമായിരുന്നു വിശദീകരണം. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം.അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സര്‍ക്കാരിന്റെ സുപ്രധാന പദ്ധതി നിര്‍വഹണ സംവിധാനമാണ് കിഫ്ബി. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കിഫ്ബിക്കെതിരെ പരിശോധന നടക്കുന്ന കാര്യം പുറത്തുവരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഇതുസംബന്ധിച്ച് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമായിരുന്നു കെ എം എബ്രഹാമിന്റെ മറുപടി. ഉയര്‍ന്ന റേറ്റിങ് ഉണ്ടായിരുന്ന സമയത്താണ് യെസ് ബാങ്കില്‍ പണമിട്ടതെന്നും 2018 ന് ശേഷം നിക്ഷേപം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്നുകൊണ്ടിരിക്കുന്ന ന്യൂ ജനറേഷന്‍ ബാങ്കായ യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തെത്തിയിരുന്നു. യെസ് ബാങ്കിലിട്ട പണം നഷ്ടപ്പെട്ട നിലയിലായെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in