'സ്വര്‍ണക്കടത്ത് കേസില്‍ ഒരു മന്ത്രി കൂടിയുണ്ട്', ആരോപണവിധേയന്‍ ആരാണെന്ന് തനിക്കറിയാമെന്നും ചെന്നിത്തല
Around us

'സ്വര്‍ണക്കടത്ത് കേസില്‍ ഒരു മന്ത്രി കൂടിയുണ്ട്', ആരോപണവിധേയന്‍ ആരാണെന്ന് തനിക്കറിയാമെന്നും ചെന്നിത്തല

THE CUE

THE CUE

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കൂടി പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രി ആരാണെന്ന് തനിക്ക് അറിയാമെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ മന്ത്രി ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ തന്നെ അത് ആരാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിവരാവകാശത്തിലൂടെ ധാരണാപത്രം ചോദിച്ചിട്ടും മറുപടി നല്‍കാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത് ഓര്‍മ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നല്‍കും. 20 കോടി രൂപയുടെ പദ്ധതി 9 കോടിയുടെ കമ്മീഷന്‍ വാങ്ങിയത് ആരാണെന്ന് പുറത്ത് വരണമെന്നും ചെന്നിത്തല.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സമരങ്ങളോട് എതിര്‍പ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിര്‍പ്പ് തോന്നുന്നത് ആശ്ചര്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

The Cue
www.thecue.in