ഡോ.വിധിയുടേതല്ല, ആ ചിത്രം തന്റേത്, പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്‌കൃതി ഷേണായ്‌
Around us

ഡോ.വിധിയുടേതല്ല, ആ ചിത്രം തന്റേത്, പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്‌കൃതി ഷേണായ്‌

THE CUE

THE CUE

ഡോ.വിധി - യുടേത് എന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നടി സംസ്‌കൃതി ഷേണായ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഗുജറാത്തില്‍ കൊവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ച ഡോ. വിധിയുടെ ചിത്രം എന്ന കുറിപ്പോടെയാണ് സംസ്‌കൃതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റ് പങ്കുവെയ്ക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചിത്രത്തിന്റെ വാസ്തവം വെളിപ്പെടുത്തി നടി തന്നെയെത്തിയത്.ഡോ. വിധി എന്നൊരാളെ തനിക്ക് അറിയില്ലെന്നും എന്നാല്‍ ആ പേരില്‍ പ്രചരിപ്പിക്കുന്നത് തന്റെ ഫോട്ടോയാണെന്നും നടി എഫ്ബിയില്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ പ്രണാമം നേരുന്നു. എന്നാല്‍ ചിത്രം പ്രചരിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും സംസ്‌കൃതി ഷേണായ് ആവശ്യപ്പെടുന്നു.

Dear Friends, This is me, Samskruthy Shenoy / Samy, aged 22, from Kochi. Some miscreants are spreading this photograph...

Posted by Samskruthy Shenoy on Sunday, September 13, 2020
The Cue
www.thecue.in