ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകള്‍; ഇന്റലിജന്‍സ് അന്വേഷണം

ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകള്‍; ഇന്റലിജന്‍സ് അന്വേഷണം

Published on

തിരുവനന്തപുരം ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകള്‍ ഒത്തുചേര്‍ന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡിസിസി അംഗം ചേന്തി അനിയുടെ വീട്ടില്‍ ഗുണ്ടകള്‍ നില്‍ക്കുന്നതിന്റെ ഫോട്ടോ പുറത്ത് വന്നിരുന്നു. ഈ വീടിന് മുന്നില്‍ വച്ച് ഈ മാസം രണ്ടിന് യുവാവിനെ വെട്ടിയിരുന്നു. ഇതില്‍ ബന്ധമുണ്ടോയെന്നാണ് ഇന്റലിജന്‍സ് അന്വേഷണം.

പുത്തന്‍പാലം രാജേഷ്, ഓം പ്രകാശ് തുടങ്ങി വിവിധ കേസുകളില്‍പ്പെട്ടവരാണ് ചേന്തി അനിയുടെ വീട്ടിലെത്തിയത്. ഒരുമിച്ച് നില്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് ഫോട്ടോകള്‍.

അമ്മയുടെ ചരമദിനത്തില്‍ ഒത്തുചേര്‍ന്നതെന്നാണ് ചേന്തി അനിയുടെ വിശദീകരണം. എസ്എന്‍ഡിപി യൂണിയന്‍ ട്രഷററായിരുന്നത് കൊണ്ടാണ് ഓംപ്രകാശിനെ ക്ഷണിച്ചത്. ഓംപ്രകാശിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് ഫോട്ടോയെടുക്കുകയായിരുന്നുവെന്നും ചേന്തി അനി പറയുന്നു.

logo
The Cue
www.thecue.in