മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല, എകെജി സെന്റര്‍ നേരിട്ട് നിയമിച്ച ജലീലിനെ മൊഴി ചൊല്ലുമോ എന്ന് എം.കെ മുനീര്‍
Around us

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല, എകെജി സെന്റര്‍ നേരിട്ട് നിയമിച്ച ജലീലിനെ മൊഴി ചൊല്ലുമോ എന്ന് എം.കെ മുനീര്‍

THE CUE

THE CUE

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ സിപിഐഎം മൊഴി ചൊല്ലുമോ എന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ ചോദ്യം. ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും മുനീര്‍ എഫ് ബി യില്‍ കുറിച്ചു.

ഇന്നലെ രാവിലെ ഇ.ഡി ചോദ്യം ചെയ്യുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പത്രത്തില്‍ നിന്ന് അറിഞ്ഞ വിവരമേ ഇക്കാര്യത്തില്‍ ഉള്ളൂ എന്നായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. മന്ത്രി ജലീല്‍ മലപ്പുറത്താണെന്നായിരുന്നു അദ്ദേഹത്തിന്റെ സ്റ്റാഫും മാധ്യമങ്ങളെ അറിയിച്ചത്. കൊച്ചിയില്‍ രഹസ്യമായെത്തി ഔദ്യോഗിക വാഹനം അരൂരിലെ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട് സ്വകാര്യ വാഹനത്തിലാണ് കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

എം.കെ മുനീറിന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്;

സത്യമേവ ജയതേ, സത്യമേ ജയിക്കൂ- എന്ന് അടിവരയിട്ട് പറയട്ടെ.

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു.

ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്.

അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. കേരളത്തിലെ തെരുവുകള്‍ ചോരക്കളം ആക്കരുത്.

The Cue
www.thecue.in