സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം ടോപ്പ് പെര്‍ഫോര്‍മര്‍; പട്ടിക പുറത്തിറക്കിയത് കേന്ദ്രസര്‍ക്കാര്‍
Around us

സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം ടോപ്പ് പെര്‍ഫോര്‍മര്‍; പട്ടിക പുറത്തിറക്കിയത് കേന്ദ്രസര്‍ക്കാര്‍

By THE CUE

Published on :

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ്പ് പെര്‍ഫോമറായി കേരളം. കര്‍ണാടകയും പട്ടികയില്‍ മുന്നിലുണ്ട്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭകത്വ മികവ് പരിശോധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക തയ്യാറാക്കുന്നത്. സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിന്റെ രണ്ടാം പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പിയുഷ് ഗോയല്‍ മുന്‍നിരയിലെത്തിയ സംസ്ഥാനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും അഭിനന്ദിച്ചു. ഗുജറാത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുമാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

തമിഴ്‌നാട്. സിക്കിം, നാഗാലാന്‍ഡ്, മിസോറാം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കാണിക്കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ സംരംഭകത്വത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ് പട്ടിക തയ്യാറാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

The Cue
www.thecue.in