ജലീല്‍ തലയില്‍ മുണ്ടിട്ടാണ് ചോദ്യം ചെയ്യലിന് പോയതെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് കെ സുരേന്ദ്രന്‍

ജലീല്‍ തലയില്‍ മുണ്ടിട്ടാണ് ചോദ്യം ചെയ്യലിന് പോയതെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് കെ സുരേന്ദ്രന്‍
Published on

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ ഒരു മന്ത്രിയെ ദേശീയ ഏജന്‍സി ചോദ്യം ചെയ്യുന്നതെന്നും ധാര്‍മ്മികത അല്‍പ്പമെങ്കിലുമുണ്ടെങ്കില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്രിമിനല്‍ കുറ്റം ചെയ്ത മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. എത്രനാള്‍ ഇത് തുടരുമെന്നും ചെന്നിത്തല ചോദിച്ചു. തലയില്‍ മുണ്ടിട്ടാണ് കെ.ടി ജലീല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെയെത്തിയതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ആരോപണങ്ങളുടെ സഹയാത്രികനാണ് ജലീലെന്നും എല്ലാ അഴിമതികളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജലീലിന്റെ രാജി വാങ്ങാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ ജലീലിന്റെ രാജി എഴുതിവാങ്ങണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ജലീലിന്റ രാജിയ്ക്കായി ഇന്ന് രാത്രിമുതല്‍ ബിജെപി സമരം ആരംഭിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

സ്വര്‍ണക്കടത്തിന് മന്ത്രി ജലീല്‍ കൂട്ടുനിന്നുവെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. ജലീലിന്റെ ഇടപെടലുകള്‍ ദുരൂഹമാണെന്ന് തുടക്കം മുതേല ബിജെപി പറഞ്ഞതാണെന്നും അതില്‍ സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിവശങ്കറിന്റെ കാര്യത്തിലെടുത്ത നിലപാട് ജലീലിന്റെ കാര്യത്തിലും മുഖ്യമന്ത്രി കാണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in