പറ്റിയ സാഹചര്യമല്ല; ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍ക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
Around us

പറ്റിയ സാഹചര്യമല്ല; ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍ക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

THE CUE

THE CUE

കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കൊവിഡും മഴക്കാലവും ചൂണ്ടിക്കാട്ടിയാണ് കത്ത്. ഓഗസ്ത് 21ന് ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.

സെപ്റ്റംബര്‍ ആദ്യത്തെ ആഴ്ചയാണ് കുട്ടനാട്, ചവറ ണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. അതിന് മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചത്. 2021 മെയ് 19 വരെയാണ് നിയമസഭയുടെ കാലാവധി. കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴക്കെടുതി നേരിടുന്ന ഭാഗങ്ങളാണ.് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ഉണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പൊലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ കഴിഞ്ഞ കുറെ മാസങ്ങളായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ്. തെരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിക്കേണ്ട വിഭാഗങ്ങളാണിത്. ഇതെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

The Cue
www.thecue.in