പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാകും, പരസ്യമായല്ല ഉന്നയിക്കേണ്ടത് ; ജി ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി

പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാകും, പരസ്യമായല്ല ഉന്നയിക്കേണ്ടത് ; ജി ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി

സര്‍ക്കാരില്‍ നിന്ന് 12 കോടിയിലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരാതിപ്പെട്ട ഹാബിറ്റാറ്റ് ഗ്രൂപ്പ് മേധാവി ജി ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാകും. അതൊക്കെ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. പൊതുവില്‍ ചര്‍ച്ച ചെയ്യാനല്ല ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ക്കല, പൊന്‍മുടി പൊലീസ് സ്റ്റേഷനുകളുടെയും കൊല്ലം റൂറല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. ഹാബിറ്റാറ്റ് കൂടി ഭാഗമായ പദ്ധതികളായതുകൊണ്ടാണ് ഈ ചടങ്ങില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്. ജി. ശങ്കറിനോട് പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യമാക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

സര്‍ക്കാരിനായി നിരവധി നിര്‍മ്മാണങ്ങള്‍ നടത്തിയതിന്റെ പണം ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുകയാണെന്നായിരുന്നു ജി ശങ്കറിന്റെ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുനല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പല പദ്ധതികളുടെയും പണം പൂര്‍ണമായി നല്‍കിയില്ലെന്നും ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ മുഖ്യമന്ത്രിയുടെ കാലത്താണ് ഈ ദുസ്ഥിതിയെന്നും ശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാലര വര്‍ഷം മുന്‍പ് പള്ളിക്കത്തോട്ടില്‍ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാക്കിയതില്‍ കോടികളുടെ കുടിശ്ശിക ബാക്കിയാണ്. കേരള സര്‍വകലാശാല, ദുരന്തനിവാരണ അതോറിറ്റി എന്നിവയ്ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍, അട്ടപ്പാടിയിയില്‍ ആദിവാസികള്‍ക്കായി പണിത കോളജ് തുടങ്ങിയവയിലെല്ലാം പ്രതിഫലം കിട്ടാനുണ്ടെന്ന് ശങ്കര്‍ വിശദീകരിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിവില്‍ സര്‍വീസിലുള്ള ചുരുക്കം ചിലരാണ് ഇടങ്കോലിടുന്നതെന്നും ഓണത്തിന് ഒപ്പമുള്ളവരെ സഹായിക്കാനാകില്ലെന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടിയന്തര നടപടിയുണ്ടാകണമെന്നും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ജി ശങ്കര്‍ ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഫ്‌ളാറ്റ് സമുച്ചയം 13 കോടിക്ക് പൂര്‍ത്തിയാക്കാമെന്ന് ഹാബിറ്റാറ്റ് വ്യക്തമാക്കിയിരുന്നു. ഇതാണ് പിന്നീട് 20 കോടി ചെലവഴിച്ച് റെഡ്ക്രസന്റിനെയും യുണീടാക്കിനെയും നിയോഗിച്ച് 20 കോടിക്ക് നടപ്പാക്കുന്നത്. ഇതില്‍ കോടികള്‍ കമ്മീഷനായി മറിഞ്ഞെന്ന് ആക്ഷേപങ്ങള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ ശരിയായ മാര്‍ഗത്തില്‍ സര്‍ക്കാരിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ജി ശങ്കര്‍ കുടിശ്ശികയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ദുരവസ്ഥയിലുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in