'വാരിയംകുന്നത്ത് ജീവിക്കുന്നത് മതവര്‍ഗീയവാദികളുടെ കൂലിയെഴുത്തിലല്ല, ജനമനസുകളിലാണ്'; മോദിയോട് മുഹമ്മദ് റിയാസ്
Around us

'വാരിയംകുന്നത്ത് ജീവിക്കുന്നത് മതവര്‍ഗീയവാദികളുടെ കൂലിയെഴുത്തിലല്ല, ജനമനസുകളിലാണ്'; മോദിയോട് മുഹമ്മദ് റിയാസ്

By THE CUE

Published on :

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് വെട്ടിമാറ്റിയതിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. വാരിയംകുന്നത്ത് ജീവിക്കുന്നത് മരവര്‍ഗീയവാദികളുടെ കൂലിയെഴുത്തിലല്ല, ഇന്ത്യയുടെ ജനമനസുകളിലാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഹമ്മദ് റിയാസ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മിസ്റ്റർ മോദി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി മതവർഗ്ഗീയവാദികളുടെ കൂലിയെഴുത്തിലല്ല, ഇന്ത്യയുടെ ജനമനസുകളിലാണ് ജീവിക്കുന്നത്...

Posted by P A Muhammad Riyas on Monday, September 7, 2020

2018ല്‍ മോദി പ്രകാശനം ചെയ്ത ദ ഡ്ക്ഷ്ണറി ഓഫ് മാര്‍ട്ടയര്‍സ്- ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നായിരുന്നു വാരിയംകുന്നന്റെയും ആലിമുസ്‌ലിയാരുടെയും അടക്കം പേരുകള്‍ വെട്ടിമാറ്റിയത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പേരുകള്‍ക്ക് പുറമെ വാഗണ്‍ ട്രാജഡി ഇരകളുടെ പേരുകളും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ അടക്കം കൂടുതല്‍ പേരുകള്‍ കൂടി കേന്ദ്രം വെട്ടിമാറ്റാനോരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പുന്നപ്ര വയലാര്‍, കരിവെള്ളൂര്‍, കാവുംബായി രക്തസാക്ഷികളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഒരുങ്ങുന്നത്.

The Cue
www.thecue.in