എന്തിനാണ് ബോളിവുഡിന്റെ 'ട്വിറ്ററാറ്റി'ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ?, ആഭ്യന്തരമന്ത്രിയോട് മഹുവ മൊയ്ത്ര

എന്തിനാണ് ബോളിവുഡിന്റെ 'ട്വിറ്ററാറ്റി'ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ?, ആഭ്യന്തരമന്ത്രിയോട് മഹുവ മൊയ്ത്ര

ബോളിവുഡ് താരം കങ്കണ റണാവത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുമ മൊയ്ത്ര. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരുമായി വാക്‌പോര് തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കങ്കണയ്ക്ക് സുരക്ഷ അനുവദിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്തിനാണ് ബോളിവുഡിന്റെ 'ട്വിറ്ററാറ്റി'ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ?, ആഭ്യന്തരമന്ത്രിയോട് മഹുവ മൊയ്ത്ര
കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രം; അമിത്ഷായോട് നന്ദി പറഞ്ഞ് നടി

ബോളിവുഡിന്റെ 'ട്വിറ്ററാറ്റി' എന്നാണ് ട്വീറ്റില്‍ മഹുവ മൊയ്ത്ര കങ്കണയെ വിശേഷിപ്പിക്കുന്നത്. 'ഇന്ത്യയിലെ പൊലീസുകാരുടെ എണ്ണം വളരെ കുറവാണ്. പൊലീസ്- ജനസംഖ്യ അനുപാതം ഒരു ലക്ഷം ആളുകള്‍ക്ക് 138 പൊലീസുകാര്‍ എന്നാണ്. 71 രാജ്യങ്ങളുടെ പട്ടികയില്‍ താഴെനിന്ന് അഞ്ചാം സ്ഥാനത്താണ്. എന്നിട്ടും ബോളിവുഡിന്റെ ട്വിറ്ററാറ്റിക്ക് എന്തിനാണ് വൈപ്ലസ് കാറ്റഗറി സുരക്ഷ? രാജ്യത്തെ വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ചുകൂടെ ആഭ്യന്തര മന്ത്രി?' ട്വീറ്റില്‍ മഹുവ മൊയ്ത്ര ചോദിക്കുന്നു.

കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം, ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറും 11 പൊലീസുകാരും ഉള്‍പ്പടെയുള്ള സംഘത്തിനാകും കങ്കണയുടെ സുരക്ഷാ ചുമതല. മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ചതിനു ശേഷമാണ് കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. മുംബൈയെ മിനി പാക്കിസ്താനെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in