സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ചെന്നിത്തല മാപ്പ് പറയണം, ഒരു കുറ്റവാളിക്കും ആരോഗ്യവകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും കെ.കെ. ശൈലജ

സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ചെന്നിത്തല മാപ്പ് പറയണം, ഒരു കുറ്റവാളിക്കും ആരോഗ്യവകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും കെ.കെ. ശൈലജ

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുളത്തൂപ്പുഴയില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് എന്‍ജിഒ പ്രവര്‍ത്തകനാണോ എന്ന ചോദ്യത്തിന്, ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ചിരിച്ചുകൊണ്ടായിരുന്നു മറുചോദ്യം. ചെന്നിത്തലയുടെ റേപ്പ് ജോക്കിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

ആരോഗ്യമന്ത്രിയുടെ പ്രതികരണം

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ല

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവതിയെയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് പീഡിപ്പിച്ചത്. ക്രൂര പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. വായില്‍ തുണി തിരുകി, കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടായിരുന്നു പീഡനം. രാത്രിമുഴുവന്‍ പീഡനം തുടര്‍ന്നെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയോട് വീട്ടിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു പ്രദീപ് പറഞ്ഞത്. കൂടാതെ കൈയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുള്ള ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കേസില്‍ അറസ്റ്റ് ചെയ്ത പ്രദീപ് ഇപ്പോള്‍ 14 ദിവസത്തെ റിമാന്റിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in