'ജിഡിപിയിലുണ്ടായ ഇടിവ് ഭയപ്പെടണം'; രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അപകടത്തിലെന്ന് രഘുറാം രാജന്‍

'ജിഡിപിയിലുണ്ടായ ഇടിവ് ഭയപ്പെടണം'; രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അപകടത്തിലെന്ന് രഘുറാം രാജന്‍

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച നിരക്കിലുണ്ടായിരിക്കുന്ന ഇടിവില്‍ ആശങ്കപ്പെടണമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ജിഡിപി വളര്‍ച്ച സൂചിപ്പിക്കുന്നതിനേക്കാള്‍ മോശമാണ് ഇന്ത്യയുടെ സാമ്പത്തിക രംഗമെന്നും ലിങ്ക്ഡ്ഇന്‍ പബ്ലിഷ് ചെയ്ത കുറിപ്പില്‍ രഘുറാം രാജന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. കൊവിഡ് വ്യാപനം സാരമായി ബാധിച്ച അമേരിക്കയും ഇറ്റലിയും പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്രയും ഇടിവ് ഉണ്ടായിട്ടില്ല. സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന് ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

സാമ്പത്തിക രംഗത്തെ സഹായിക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കണമെന്നും, ഇതിന് സര്‍ക്കാര്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 'ഭാവിയിലേക്ക് വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കുന്നത്, എന്നാല്‍ ഈ തന്ത്രം സ്വയം പരാജയപ്പെടുത്തുന്നതാണ്.'

'സാധാരണക്കാര്‍ക്കായി ആശ്വാസ പാക്കേജുകള്‍ ഉണ്ടായില്ലെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഇല്ലാതെ വരും, കുട്ടികളെ സ്‌കൂളില്‍ വിടാതെ ജോലിക്കോ, യാചിക്കാനോ വിടേണ്ടി വരും. അവര്‍ സ്വര്‍ണം പണയം വെച്ചുള്‍പ്പടെ കടം വാങ്ങും. അവരുടെ ഇഎംഐയും പലിശയും കുമിഞ്ഞ് കൂടും. ചെറുകിട- ഇടത്തരം സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതുതന്നെയാകും സംഭവിക്കുക', രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in