തോമസ് ഐസക്
തോമസ് ഐസക്
Around us

ധനമന്ത്രി തോമസ് ഐസകിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

By THE CUE

Published on :

ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഉറവിടം വ്യക്തമായിട്ടില്ല. തോമസ് ഐസകിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് മന്ത്രിസഭാംഗത്തിന് ആദ്യമായാണ് കൊവിഡ് ബാധിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിഐപി മുറിയിലാണ് തോമസ് ഐസകിന് ചികിത്സ നല്‍കുക. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. മന്ത്രിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് പരിശോധിക്കും.

മന്ത്രി തോമസ് ഐസ്‌കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല.

The Cue
www.thecue.in