സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; എക്‌സൈസ് സംഘം പിടികൂടിയത് 500 കിലോ കഞ്ചാവ്

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; എക്‌സൈസ് സംഘം പിടികൂടിയത് 500 കിലോ കഞ്ചാവ്

കണ്ടെയിനര്‍ ലോറിയുടെ രഹസ്യ അറയില്‍ കടത്തിക്കൊണ്ടുവന്ന 500 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങല്‍ ദേശീയപാതയില്‍ കോരാണി ജംഗ്ഷന് സമീത്ത് വെച്ചായിരുന്നു 20 കോടി വിലവരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ, ഹൈദരാബാദ് സ്വദേശി ഗുൽബീദ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കൊടുത്തയച്ചവരെ കുറിച്ചും കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Stories

No stories found.
The Cue
www.thecue.in