എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു; മൗലികാവകാശ സംരക്ഷണിത്തിനായി നടത്തിയ നിയമപോരാട്ടം ശ്രദ്ധേയം

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു; മൗലികാവകാശ സംരക്ഷണിത്തിനായി നടത്തിയ നിയമപോരാട്ടം ശ്രദ്ധേയം

മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമപോരാട്ടത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി അന്തരിച്ചു. 79 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം.

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു; മൗലികാവകാശ സംരക്ഷണിത്തിനായി നടത്തിയ നിയമപോരാട്ടം ശ്രദ്ധേയം
ഇടതുമുന്നണി പ്രവേശനം; ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവേച്ചേക്കും

കേശവാനന്ദ പത്തൊന്‍പതാം വയസില്‍ 1960 നവംബര്‍ 14നാണ് എടനീര്‍ മഠാധിപതിയായത്. ഭരണഘടനാ ഭേദഗതി നിയമത്തിനെതിരെ നിയമയുദ്ധം നടത്തിയാണ് കേശവാനന്ദ ഭാരതി ശ്രദ്ധനേടിയത്. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971-ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവും സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ബെഞ്ച് 66 ദിവസമാണ് 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കാനായി എടുത്തത്. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കുംവേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തില്‍ ഭരണകൂടത്തിന് ഭേദഗതികള്‍ വരുത്താമെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഒടുവില്‍ ഈ വാദം കോടതി തള്ളി. പാര്‍ലമെന്റിന് ഭരണഘടനയുടെ അടിസ്ഥാനമൂല്യം ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രില്‍ 24നായിരുന്നു ചരിത്രവിധി.

Related Stories

No stories found.
The Cue
www.thecue.in