ആംബുലന്‍സിലെ പീഡനം: ഗുരുതരവീഴ്ച; മന്ത്രി കെ കെ ശൈലജ രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

ആംബുലന്‍സിലെ പീഡനം: ഗുരുതരവീഴ്ച; മന്ത്രി കെ കെ ശൈലജ രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍

ആറന്‍മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചു. കേരളത്തിന് ആകെ നാണക്കേടായെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രോഗി ആംബുലന്‍സില്‍ പീഡിനത്തിനിരയാകാന്‍ കാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥ കൊണ്ടാണ്. ക്രിമിനലുകളെ തിരുകി കയറ്റിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി കൊവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഡ്രൈവര്‍ നൗഫല്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വധശ്രമക്കേസ് പ്രതിയാണെന്ന് എസ്പി കെ ജി സൈമണ്‍ അറിയിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
The Cue
www.thecue.in