'പണമാണ് ലക്ഷ്യമെങ്കില്‍ നേരത്തേ ബാഴ്‌സ വിടാമായിരുന്നു'; 2021 ജൂണ്‍ വരെ ക്ലബ്ബില്‍ തുടരുമെന്ന് മെസി

'പണമാണ് ലക്ഷ്യമെങ്കില്‍ നേരത്തേ ബാഴ്‌സ വിടാമായിരുന്നു'; 2021 ജൂണ്‍ വരെ ക്ലബ്ബില്‍ തുടരുമെന്ന് മെസി

2021 ജൂണ്‍ വരെ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ തുടരുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. പ്രിയപ്പെട്ട ക്ലബ്ബിനെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് തുടരാമെന്ന് തീരുമാനിച്ചതെന്നും മെസി വ്യക്തമാക്കി. കരാര്‍ അവസാനിക്കുന്ന 2021 ജൂണിന് മുന്‍പ് വിട്ടുപോകാന്‍ നിയമപ്രകാരം മെസിക്ക് സാധിക്കില്ലെന്നായിരുന്നു ക്ലബ് മാനേജ്‌മെന്റിന്റെ നിലപാട്. മറിച്ചാണെങ്കില്‍ ആറായിരം കോടി രൂപ അടയ്‌ക്കേണ്ടതുണ്ട്. ഇത്രയും തുക നല്‍കി മെസിയെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയാതിരുന്നതും തീരുമാനം മാറ്റാന്‍ കാരണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസി തന്റെ നിലപാട് അറിയിച്ചത്.

ഉചിതമായ സമയമെന്ന് തോന്നിയതുകൊണ്ടാണ് ടീം വിടുന്ന കാര്യം ക്ലബ്ബിനെ അറിയിച്ചത്. ബാഴ്‌സലോണയില്‍ എന്റെ സമയം അവസാനിപ്പിക്കാനായെന്ന് തോന്നി. ക്ലബ്ബിലേക്ക് കൂടുതല്‍ യുവതാരങ്ങള്‍ കടന്നുവരണം. ഇവിടെ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹമാണ് ഞാന്‍ നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്. മറിച്ച് തീരുമാനമെടുക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. ബുദ്ധിമുട്ടേറിയ ഒരു വര്‍ഷമായിരുന്നു. പരിശീലനത്തിലും ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം ഞാന്‍ ഒരുപാട് അനുഭവിച്ചു. എല്ലാം ബുദ്ധിമുട്ടായി വന്നപ്പോള്‍ പുതിയ സാധ്യതകള്‍ക്കായി ശ്രമിക്കേണ്ട സമയമാണെന്ന് തോന്നി. ഒരിക്കലുമത് ബയേണിനോട് തോറ്റതുകൊണ്ടല്ല, ഇക്കാര്യം ഞാന്‍ ഏറെ നാളായി ചിന്തിച്ചുവരികയായിരുന്നു. ക്ലബ്ബ് പ്രസിഡന്റിനോട്‌ നേരത്തേ തന്നെ പറയുകയും ചെയ്തിട്ടുണ്ട്. സീസണ്‍ കഴിഞ്ഞാലുടന്‍ വിട്ടുപോകാമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ അവസാനം അദ്ദേഹം ആ വാക്കുപാലിച്ചില്ല.

'പണമാണ് ലക്ഷ്യമെങ്കില്‍ നേരത്തേ ബാഴ്‌സ വിടാമായിരുന്നു'; 2021 ജൂണ്‍ വരെ ക്ലബ്ബില്‍ തുടരുമെന്ന് മെസി
മെസി ബാഴ്‌സയോട് വിടപറയുന്നു ; കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് ക്ലബ്ബിന് കത്ത്

ജൂണ്‍ 10 ന് മുന്‍പ് ഞാന് ഇക്കാര്യം പങ്കുവെയ്‌ക്കേണ്ടിയിരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്. ആ സമയം ലാലിഗയില്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്നോര്‍ക്കണം. 700 മില്യണ്‍ യൂറോ അടയ്ക്കണമെന്നും പറയുന്നു. അത് അസാധ്യമാണ്. കോടതിയില്‍ പോകാമെന്നതാണ് മറ്റൊരു വഴി. പക്ഷേ പ്രിയപ്പെട്ട ക്ലബ്ബിനെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ എന്റെ ജീവിതം കെട്ടിപ്പെടുത്തത് ഇവിടെയാണ്. ബാഴ്‌സ എനിക്കെല്ലാം തന്നു. അതിനുവേണ്ടി ഞാന്‍ എല്ലാം കൊടുത്തു. കരാര്‍ അവസാനിക്കുന്നതുവരെ ബാഴ്‌സയ്ക്കുവേണ്ടി ഏന്നാലാവുന്നതെല്ലാം ചെയ്യും. ഇതിനേക്കാള്‍ മികച്ചൊരു സ്ഥലം തേടി പോവുകയല്ല. എന്റേതായ പുതിയ ലക്ഷ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനാണ്. അത് എല്ലാവര്‍ക്കും നല്ലതുമമാണ്. കൂടുതല്‍ പണമെന്നതുമല്ല ലക്ഷ്യം, അങ്ങനെയായിരുന്നെങ്കില്‍ നേരത്തേ ബാഴ്‌സ വിടാമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്ലബ്ബിനെ എന്റെ സ്വന്തം വീടുപോലെയാണ് കണ്ടത്. എനിക്കൊരു മാറ്റം വേണ്ടിയിരുന്നു. പുതിയ ലക്ഷ്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പിന്നാലെ പോകേണ്ടതുമുണ്ട്. ബാഴ്‌സ വിടാനുള്ള തീരുമാനം ഭാര്യയോടും മക്കളോടും പറഞ്ഞപ്പോള്‍ അവരെല്ലാം കരയാന്‍ തുടങ്ങി. ഞാന്‍ ബാഴ്‌സ വിടണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് സ്‌കൂളുകള്‍ മാറാനും താല്‍പ്പര്യമില്ല. സങ്കടത്തോടെയാണ് അവര്‍ സമ്മതിച്ചത്. മാറ്റിയോ തീരെ കുഞ്ഞാണ്. അവനിതേക്കുറിച്ചൊന്നും മനസ്സിലാകാനുള്ള പ്രായമായിട്ടില്ല. എന്നാല്‍ തിയാഗോ അങ്ങനെയല്ല. അവന്‍ ടിവിയില്‍ ചില വാര്‍ത്തകള്‍ കണ്ടിരുന്നു. ബാഴ്‌സയില്‍ നിന്ന് മാറേണ്ട എന്നുപറഞ്ഞ് അവന്‍ കരഞ്ഞു. അവന് സ്‌കൂള്‍ വിടാന്‍ ആഗ്രഹവുമില്ല - മെസി അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in