'റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തു'; സഹോദരന്‍ ഷൗവികും സുശാന്തിന്റെ മാനേജര്‍ സാമുവലും എന്‍സിബി കസ്റ്റഡിയില്‍

'റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തു'; സഹോദരന്‍ ഷൗവികും സുശാന്തിന്റെ മാനേജര്‍ സാമുവലും എന്‍സിബി കസ്റ്റഡിയില്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൗവികിനെയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും കോടതി നാര്‍കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 9 വരെയാണ് എന്‍സിബിക്ക് ഇവരെ കസ്റ്റഡിയില്‍ വെയ്ക്കാവുന്നത്. റിയയെയും വൈകാതെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന് തെളിവുണ്ടെന്ന് എന്‍സിബി പറയുന്നു. റിയയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

'റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തു'; സഹോദരന്‍ ഷൗവികും സുശാന്തിന്റെ മാനേജര്‍ സാമുവലും എന്‍സിബി കസ്റ്റഡിയില്‍
‘ക്ഷണികമായ ജീവിതം രണ്ടിനുമിടയില്‍ വിലപേശുന്നു’; അമ്മയെ ഓര്‍ത്ത് സുശാന്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് 

മയക്കുമരുന്ന് കൈമാറ്റം സംബന്ധിച്ച് നടി, ജയ സാഹ, ശ്രുതി മോഡി, ഗൗരവ് ആര്യ സാമുവല്‍ മിറാന്‍ഡ എന്നിവരുമായി വാട്ട്‌സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയത് എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നതായി ഷൗവികും മൊഴി നല്‍കിയിട്ടുണ്ട്. റിയയും സാമുവലും ഈ ഇടപാടില്‍ പങ്കാളികളാണെന്നും സമ്മതിച്ചിട്ടുണ്ട്. സുശാന്തിന് പുറമെ ബോളിവുഡിലെ മറ്റ് അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് എത്തിച്ചുകൊടുക്കാറുണ്ടെന്നും ഇയാള്‍ വ്യക്തമാക്കുകയായിരുന്നു. ഒരുമിച്ചിരുത്തി 9 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് സാമുവലിനെയും ഷൗവികിനെയും വെള്ളിയാഴ്ച രാത്രി എന്‍സിബി അറസ്റ്റ് ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ന്ന് മുംബൈ മജിസ്‌ട്രേട്ട് കോടതിയില്‍ ഇരുവരെയും ഹാജരാക്കി. പ്രതികളെ 4 മുതല്‍ 6 ദിവസം വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിക്കുകയായിരുന്നു. സെപ്റ്റംബര്‍ 6 ന് റിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി വിവരമുണ്ട്. പ്രതികള്‍ക്കൊപ്പം ഇരുത്തി റിയയെ ചോദ്യം ചെയ്യും. സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് സിബിഐയും നടനുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മയക്കുമരുന്ന് കൈമാറ്റങ്ങള്‍ സംബന്ധിച്ച് നാര്‍കോട്ടിക്‌സ് ബ്യൂറോയുമാണ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in