സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി, അഞ്ചാം വാല്യം പൂര്‍ണമായി നീക്കി

സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി, അഞ്ചാം വാല്യം പൂര്‍ണമായി നീക്കി

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് വിവരിക്കുന്ന ഭാഗം നീക്കി. ഇതുവരുന്ന അഞ്ചാം വാല്യം ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തില്‍ നിന്ന് നീക്കുകയായിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെക്കുറിച്ചുള്ളതായിരുന്നു അഞ്ചാംവാല്യം. പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുറത്തിറക്കിയത്. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് മാപ്പിള ലഹളയില്‍ ഏര്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി, അഞ്ചാം വാല്യം പൂര്‍ണമായി നീക്കി
'ശങ്കരന്‍ മുന്‍ഷി മാഷ് അമ്മയെ വിളിപ്പിച്ച് തോല്‍ക്കുന്നതുവരെ പഠിപ്പിക്കണം എന്നുപറഞ്ഞു, അങ്ങനെയാണ് വിദ്യാര്‍ത്ഥി ജീവിതം തുടര്‍ന്നത്'

മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെയും കുടുംബത്തെയും ബ്രിട്ടീഷുകാര്‍ നാടുകടത്തിയിരുന്നു. തിരിച്ചെത്തിയ അദ്ദേഹം ഏറനാട് നാട്ടുരാജ്യം പ്രഖ്യാപിക്കുകയും പ്രത്യേക സൈന്യം, കറന്‍സി എന്നിവ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തെ അദ്ദേഹവും ആലി മുസല്യാരുമെല്ലാം ചേര്‍ന്ന് നേരിട്ടു. തുടര്‍ന്ന് 1922 ജനുവരിയില്‍ കല്ലാമൂലയില്‍ വെച്ച് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പിടികൂടി വിചാരണ നടത്തി വെടിവെച്ച് കൊല്ലുകയായിരുന്നു.

സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി, അഞ്ചാം വാല്യം പൂര്‍ണമായി നീക്കി
ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ തുര്‍ക്കിയിലെ ഖലീഫയ്ക്ക് വേണ്ടി ഏതാനും മാസങ്ങള്‍ നീണ്ട ഇസ്ലാമിക ആക്രമണമാണ്, മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നുമൊക്കെ അറിയപ്പെടുന്നതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആരോപണം. ഇസ്ലാമിക ഭരണം സ്ഥാപിക്കാനായിരുന്നു ഇതെന്നും ഇതിന്റെ മറവില്‍ തികഞ്ഞ വംശഹത്യയാണ് നടന്നതെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ വാദം. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട്, കേരളത്തില്‍ മാറി മാറി വന്ന ഭരണാധികാരികള്‍ ഈ ലഹളയെ വെള്ളപൂശുകയും സ്വാതന്ത്ര്യ സമരമാക്കി അതിലുള്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുകയുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസല്യാരും രക്തസാക്ഷി നിഘണ്ടുവില്‍ സ്ഥാനം നേടിയതെന്നുമാണ് അവരുടെ വാദം. ഇതിന് പിന്നാലെയാണിപ്പോള്‍ വാരിയം കുന്നത്തിനെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗം നീക്കിയിരിക്കുന്നത്.

വാരിയം കുന്നത്തിന്റെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചപ്പോഴും സംഘപരിവാര്‍ എതിര്‍പ്പുയര്‍ത്തി രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമായവര്‍ക്കുനേരെ സൈബര്‍ ആക്രമണവുമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in