സായി ശ്വേതയെ എഫ്ബിയിലൂടെ അധിക്ഷേപിച്ചെന്ന പരാതി : ശ്രീജിത് പെരുമനയ്‌ക്കെതിരെ കേസ്
Around us

സായി ശ്വേതയെ എഫ്ബിയിലൂടെ അധിക്ഷേപിച്ചെന്ന പരാതി : ശ്രീജിത് പെരുമനയ്‌ക്കെതിരെ കേസ്

THE CUE

THE CUE

അധ്യാപിക സായി ശ്വേതയെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അഡ്വ. ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.സംഭവത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ റിപ്പോര്‍ട്ട് തേടി. സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ ശ്രീജിത്ത് പെരുമന ഫെയ്‌സ്ബുക്ക് മുഖേന അധിക്ഷേപിച്ചെന്നായിരുന്നു സായി ശ്വേതയുടെ പരാതി. ഓണ്‍ലൈന്‍ ക്ലാസിലെ പ്രകടനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച അധ്യാപികയാണ് സായി ശ്വേത.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ക്ലാസെടുക്കുന്ന വീഡിയോ വൈറലായതിന് ശേഷം ധാരാളം പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കാറുണ്ടെന്നും, സിനിമ ഓഫറുമായി വിളിച്ച സെലബ്രിറ്റി സ്റ്റാറ്റസുള്ള അഭിഭാഷകന്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി തന്നെ അവഹേളിച്ചെന്നും സായി ശ്വേത ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സമീപിച്ചത്. രണ്ട് ദിവസം ആലോചിച്ച ശേഷം സിനിമയില്‍ തല്‍ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്‍കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതെന്നാണ് സായി ശ്വേതയുടെ പരാതി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതുസമൂഹത്തില്‍ തന്നെ അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രചരണമെന്നും സായി ശ്വേത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. അതേസമയം സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്നും വിഷയം കൈകാര്യം ചെയ്തതിലെ തകരാര്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീജിത് പെരുമനയുടെ പ്രതികരണം.

The Cue
www.thecue.in