'ബിജെപിയുടെ ഒക്കച്ചങ്ങായിമാര്‍ സിപിഎം'; മുസ്ലീംലീഗിന്റെ ചങ്ങാതിമാര്‍ യുഡിഎഫ് ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി
Around us

'ബിജെപിയുടെ ഒക്കച്ചങ്ങായിമാര്‍ സിപിഎം'; മുസ്ലീംലീഗിന്റെ ചങ്ങാതിമാര്‍ യുഡിഎഫ് ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി

THE CUE

THE CUE

ബിജെപിയും ലീഗും ഒക്കച്ചങ്ങായിമാര്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീംലീഗിന്റെ ചങ്ങാതിമാര്‍ യുഡിഎഫ് ആണ്. ദേശീയതലത്തില്‍ തന്നെ ബിജെപിയുടെ ഒക്കച്ചങ്ങായിമാരായിട്ടുള്ളത് സിപിഎമ്മാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പ് വ്യാജമാണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്നാണ് ഞാന്‍ പറഞ്ഞത്. ഒപ്പ് വ്യാജമല്ലെന്ന് തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ബംഗളൂരു ലഹരിക്കടത്ത് കേസ് കേരളവും ഗൗരവമോടെ കാണമമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

മയക്കുമരുന്ന് കേസ് നിസാരവല്‍ക്കരിക്കരുത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണം. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് മാഫിയയുടെ വേരുണ്ടെങ്കില്‍ കണ്ടുപിടിക്കണം. പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പികെ ഫിറോസ് പറഞ്ഞതിലേക്കാണ് കാര്യങ്ങള്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

The Cue
www.thecue.in