കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യയെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, മുസ്ലീം വിരുദ്ധത നിറച്ച് ധ്യാനപ്രഭാഷണം
Around us

കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യയെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, മുസ്ലീം വിരുദ്ധത നിറച്ച് ധ്യാനപ്രഭാഷണം

THE CUE

THE CUE

കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യയെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിക്കുകയാണെന്നും, ക്രിസ്തീയ സമൂഹത്തെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണ് നടക്കുന്നതെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ധ്യാനപ്രഭാഷണത്തില്‍ ആരോപിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തെ മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണമെന്ന മുസ്ലീം പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് വന്നാല്‍ ഇവിടുത്തെ സന്തുലിതാവസ്ഥ തകിടം മറിയുമെന്നും പ്രഭാഷണത്തില്‍ പറയുന്നുണ്ട്. സ്വീഡനില്‍ ഇതാണ് സംഭവിച്ചത്, നല്ല മനസോടെ അഭയാര്‍ത്ഥികളെ സ്വീകരിച്ചു, അവസാനം കലാപമായി. ന്യൂനപക്ഷമായിരിക്കാം, ഒരു സമുദായത്തില്‍ പത്തോ അഞ്ചോ ശതമാനം ആളുകള്‍ മതി തീവ്രപ്രവര്‍ത്തനങ്ങള്‍ കാണിച്ച് സമുദായത്തെ മുഴുവന്‍ ചീത്തപ്പേരുണ്ടാക്കാന്‍.

'സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കെ തന്നെ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിക്കുന്നു. മനുഷ്യരെ കൊല്ലാനും, നശിപ്പിക്കാനും ശ്രമിക്കുന്നവര്‍ കേരളത്തില്‍ പ്രബലപ്പെടാന്‍ തുടങ്ങി. ഇന്ന് അത് അതിവേഗം വളരുകയാണ്. രാഷ്ട്രീയപാര്‍ട്ടികളില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരിലും സാഹിത്യകാരന്മാര്‍ക്കിടയിലും ഇങ്ങനെ തീവ്ര സ്വഭാവമുള്ള ജിഹാദിസ്റ്റുകള്‍ ഉണ്ട്.

നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തിന്റെ അടിയൊഴുക്കുകള്‍ മനസിലാക്കണം. ഇവിടെ ധ്രുവീകരണങ്ങള്‍ നടക്കുകയാണ്. ക്രിസ്തീയ സമൂഹത്തെ വംശഹത്യ ചെയ്ത് അതിനെ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കങ്ങള്‍ കാണാന്‍ സാധിക്കും.

കേരളത്തില്‍ തീവ്രവാദം അതിശക്തമയി വേര് പാകുകയാണ്. ഐക്യരാഷ്ട്രസഭ പോലും ഇത് നിരീക്ഷിച്ചുവെന്നും ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ അവകാശപ്പെടുന്നുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും, തടയാന്‍ നടപടികള്‍ എടുക്കുന്നില്ലെന്നും ആരോപിക്കുന്നു.

ക്രസ്ത്യന്‍ മതാചാര്യന്മാരെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ശവസംസ്‌കാരം നടന്നത് അകലവും നിയമവും പാലിക്കാതെയാണ്. എന്നാല്‍ ഇടുക്കി പിതാവിന്റെ ശവസംസ്‌കാരത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചു. ഇത് വിവേചനമാണെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറയുന്നു.

The Cue
www.thecue.in