'ഒരു ലോക്കലില്‍ നിന്നും 400 കമന്റ്'; പിഎസ്‌സി വിവാദത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിരോധം തീര്‍ക്കാന്‍ അണികളോട് സിപിഎം

'ഒരു ലോക്കലില്‍ നിന്നും 400 കമന്റ്'; പിഎസ്‌സി വിവാദത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിരോധം തീര്‍ക്കാന്‍ അണികളോട് സിപിഎം

പിഎസ്‌സി വിവാദത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിരോധം തീര്‍ക്കാന്‍ അണികള്‍ക്ക് സിപിഎം നിര്‍ദേശം. പാര്‍ട്ടി നല്‍കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ഓഡിയോ സന്ദേശമാണ് പുറത്തായിരിക്കുന്നത്. ഒരു ലോക്കല്‍ കമ്മറ്റിക്ക് കീഴില്‍ നിന്നും 400 പ്രതികരണങ്ങളെങ്കിലും വേണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ആസൂത്രിതമായി പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകണമെന്ന് എംവി ജയരാജന്‍ ഓഡിയോയില്‍ പറയുന്നു. കമന്റിടേണ്ട കാര്യം പാര്‍ട്ടി നേതൃത്വം അയച്ചു തരും. ഒരു ലോക്കല്‍ കമ്മറ്റിക്ക് കീഴില്‍ നിന്നും മുന്നോറോ നാന്നോറോ പേര്‍ കമന്റുകളായി ഇടണം. ഒരാള്‍ തന്നെ പത്തും പതിനഞ്ചും കമന്റുകളിട്ടിട്ട് കാര്യമില്ല. കൂടുതല്‍ പേര്‍ വേണം. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

പി എസ് സി നിയമന വിവാദവും തിരുവനന്തപുരം സ്വദേശി അനുവിന്റെ ആത്മഹത്യയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഇടപെടലിന് പാര്‍ട്ടി തന്നെ നേരിട്ട് രംഗത്തെത്തുന്നത്. അനു ആത്മഹത്യ ചെയ്ത ദിവസമാണ് എം വി ജയരാജന്‍ അണികള്‍ക്ക് ഓഡിയോ സന്ദേശം അയച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രാഞ്ച് സെക്രട്ടറി തലം വരെയുള്ള നേതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലാണ് എം വി ജയരാജന്‍ നിര്‍ദേശം നല്‍കിയത്. പൊതുജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്താനാണ് ശ്രമമെന്നാണ് എം വി ജയരാജന്‍ നല്‍കുന്ന വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in