'കൊല്ലപ്പെട്ടവരുടെ കയ്യിലെ വാള്‍ ഉത്രാടക്കൊല വെട്ടാനോ?', കൊലയിലെത്തിച്ചത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് കെ മുരളീധരന്‍

'കൊല്ലപ്പെട്ടവരുടെ കയ്യിലെ വാള്‍ ഉത്രാടക്കൊല വെട്ടാനോ?', കൊലയിലെത്തിച്ചത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് കെ മുരളീധരന്‍

വെഞ്ഞാറമ്മൂട് ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എംപി. രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ട് പേര്‍ മരിച്ചത്, കോണ്‍ഗ്രസിന്റെ തലയിലിടാനാണ് ശ്രമിക്കുന്നതെന്നും കെ മുരളീധരന്‍ ആരോപിച്ചു.

'കൊല്ലപ്പെട്ടവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു, അവര്‍ ആയുധവുമായി പോയത് എന്തിനാണ് ഉത്രാടക്കൊല വെട്ടാനാണോ? സ്വന്തം വികൃതമായ മുഖം മറച്ചുവെക്കാന്‍ ഈ കൊലപാതകത്തിനെ ദുരുപയോഗം ചെയ്യുകയാണ്. വേണ്ടി വന്നാല്‍ സിബിഐ അന്വേഷണത്തിനായി പാര്‍ട്ടി തന്നെ കോടതിയെ സമീപിക്കും.', മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ വാക്കുകള്‍;

'കേസില്‍ സിബിഐ അന്വേഷണം വേണം, ഇല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നറിയാന്‍ ഞങ്ങള്‍ക്കാണ് ഏറ്റവും താല്‍പര്യം. കാരണം ഞങ്ങളാണല്ലോ പ്രതിസ്ഥാനത്ത്.

അടൂര്‍ പ്രകാശ് എംപി കൊലയാളികളെ സഹായിച്ചു എന്ന ഇപി ജയരാജന്റെ ആരോപണം, തെളിയിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. ഞങ്ങള്‍ വെല്ലുവിളിക്കുന്നു, അതിന് കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണം.

കൊല്ലപ്പെട്ടവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു, അവര്‍ ആയുധവുമായി പോയത് എന്തിനാണ് ഉത്രാടക്കൊല വെട്ടാനാണോ? രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റു മുട്ടി അതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ തലയില്‍ വെച്ച് കെട്ടാനാണ് ശ്രമിക്കുന്നത്.

സ്വന്തം വികൃതമായ മുഖം മറച്ചുവെക്കാന്‍ ഈ കൊലപാതകത്തിനെ ദുരുപയോഗം ചെയ്യുകയാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് പറയുന്നത്. പൊലീസിന്റെ അന്വേഷണം ഏത് ദിശയിലാണെന്ന് ഞങ്ങള്‍ പരിശോധിക്കുകയാണ്. കൊല നടന്നപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത് ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നാണ്. പിന്നീടാണ് കോടിയേരി പ്രത്യേകം താല്‍പര്യമെടുത്ത് നിയമിച്ച റൂറല്‍ എസ് പി പറയുന്നത് ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന്. എല്ലാം അഡ്ജസ്റ്റ്‌മെന്റാണ്. അന്വേഷണം ഏത് ദിശയിലേക്ക് പോകുന്നുവെന്ന് പരിശോധിച്ച ശേഷം വേണ്ടി വന്നാല്‍ സിബിഐ അന്വേഷണത്തിനായി പാര്‍ട്ടി തന്നെ കോടതിയെ സമീപിക്കും.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊല്ലപ്പെട്ടവരുടെ കയ്യിലെ വാള്‍ ഉത്രാടക്കൊല വെട്ടാനോ?', കൊലയിലെത്തിച്ചത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് കെ മുരളീധരന്‍
അനൂപുമായി അടുത്ത പരിചയം, സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കായി വിളിച്ചിട്ടില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്ന് ബിനീഷ് കോടിയേരി

Related Stories

No stories found.
logo
The Cue
www.thecue.in