ഫൈസല്‍ വധശ്രമ കേസില്‍ ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ, ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്

ഫൈസല്‍ വധശ്രമ കേസില്‍ ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ, ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്

ഫൈസല്‍ വധശ്രമ കേസില്‍ പ്രതികള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് ഇടപെട്ടതിന് തെളിവെന്ന് ചൂണ്ടിക്കാട്ടി ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ. അടൂര്‍ പ്രകാശ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചതിന് തെളിവുണ്ടെന്ന് ആരോപിച്ചാണ് ഓഡിയോ പുറത്തുവിട്ടത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസ് പ്രതി ഷജിത്തിന്റെതാണ് ശബ്ദരേഖയെന്നും ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം പറയുന്നു.

ശബ്ദരേഖയിലുള്ളത്

നേതൃത്വങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോവുക തന്നെ. ഇടയ്ക്ക് നമ്മുടെ ഇവിടെ ഒരു ചെറിയ വിഷയം നടന്നു. ഞാനും അതില്‍ ഒരു കണ്ണിയായി. കേസും കൊടുത്ത് നിന്നു. എഫ്‌ഐആര്‍ ഇട്ടില്ല അങ്ങേര്. എംപി ഇതുവഴി വന്നപ്പോഴത്തേക്ക്, നമ്മള്‍ നേതൃത്വത്തിനെയൊക്കെ വിളിച്ചറിയിച്ച് എംപിയൊക്കെ ഇടപെട്ടു. എംപി വിളിച്ചാരുന്നു മുന്‍പേ. എഫ്‌ഐറിട്ടത് മാറിപ്പോയെന്നെന്തരൊക്കെയോ പറഞ്ഞുവെച്ചിരുന്നു. ഇന്ന് ചെന്നെല്ലാം ക്ലിയറാക്കിവെച്ചു. കേസെടുത്തു. അലക്കലക്കാനുള്ള വകുപ്പുണ്ട്. ഇല്ലെങ്കില്‍ ഇതുകണക്ക് ഇലക്ഷന്‍ വരുമ്പഴത്തേക്ക് ആരെങ്കിലും ജയിച്ചോ ജയിച്ചില്ലേ എന്നുള്ളതിലങ്ങ് പോവുകയേയുള്ളൂ.

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലയാളികള്‍ക്ക് അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇപി ജയരാജന്‍ ആരോപിക്കുകയും ചെയ്തു. കൊലപാതകശേഷം ലക്ഷ്യം നിര്‍വഹിച്ചെന്ന് അടൂര്‍ പ്രകാശിനെ പ്രതികള്‍ വിളിച്ച് അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ഫൈസല്‍ വധശ്രമ കേസില്‍ ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ, ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്
പ്രതിയായ സിഐടിയുക്കാരനെ രക്ഷിക്കാന്‍ ഇപി ജയരാജന്റെ ശ്രമമെന്ന് അടൂര്‍ പ്രകാശ്, ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു

എന്നാല്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെക്കുറിച്ചെല്ലാം അന്വേഷിക്കാന്‍ മന്ത്രിക്കുതന്നെ നടപടി സ്വീകരിക്കാമല്ലോയെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത ഇ.പി ജയരാജനാണ്. ആഭ്യന്തരവകുപ്പ് അതെല്ലാം അന്വേഷിക്കട്ടെ. പ്രതികളാരും തന്നെ വിളിച്ചിട്ടില്ല. ഷജിത്തിനെയോ പിടിക്കപ്പെട്ട മറ്റാളുകളെയോ അറിയില്ല. തന്നെ അവര്‍ വിളിച്ചിട്ടുണ്ടെങ്കില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വെച്ചൊക്കെ കണ്ടുപടിക്കാമല്ലോ. അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഫൈസല്‍ വധശ്രമ കേസില്‍ ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ, ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്
'ലക്ഷ്യം നിര്‍വഹിച്ചെന്ന് അടൂര്‍ പ്രകാശിനെ വിളിച്ച് അറിയിച്ചു'; ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ 7 നിയമസഭാ നിയോജക മണ്ഡലങ്ങളുണ്ട്. അവിടങ്ങളിലൊക്കെയുള്ള പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ജയിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പലയാളുകളും ബന്ധപ്പെടാറുണ്ട്. കള്ളക്കേസില്‍ പ്രതിയാക്കുന്നു എന്നൊക്കെ പറയുമ്പോള്‍ അവര്‍ക്ക് ന്യായമായ അവകാശം കിട്ടണമെന്നതിനാല്‍ പൊലീസുമായി ബന്ധപ്പെടാറുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ മുന്‍പേയുള്ളതാണ്. ന്യായമായ കാര്യങ്ങള്‍ക്കേ പൊലീസ് സ്റ്റേഷനില്‍ വിളിക്കാറുള്ളൂ. സിഐടിയുക്കാരനായ ഒരാള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇ പി ജയരാജനും സിപിഎമ്മും. പ്രതികളെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in