ലാവലിന്‍ കേസ് വീണ്ടും എന്‍ വി രമണയുടെ ബെഞ്ചിലേക്ക് ; ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യുയു ലളിത്

ലാവലിന്‍ കേസ് വീണ്ടും എന്‍ വി രമണയുടെ ബെഞ്ചിലേക്ക് ; ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യുയു ലളിത്

എസ് എന്‍ സി ലാവലിന്‍ കേസ് വീണ്ടും മുന്‍ ബെഞ്ചിലേക്ക്. ഹര്‍ജികള്‍ സെപ്റ്റംബര്‍ 21 ന് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. 2017 മുതല്‍ ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഓഗസ്റ്റ് 27 നാണ് ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരടങ്ങിയ പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റി ലിസ്റ്റ് ചെയ്തത്. എന്നാല്‍ കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കി ജസ്റ്റിസ് യുയു ലളിത് മുന്‍ ബെഞ്ചിലേക്ക് തന്നെ വിടുകയായിരുന്നു. ജസ്റ്റിസ് ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി കേള്‍ക്കുന്നതില്‍ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി കോടതിയെ അറിയിച്ചിരുന്നു.

ലാവലിന്‍ കേസ് വീണ്ടും എന്‍ വി രമണയുടെ ബെഞ്ചിലേക്ക് ; ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യുയു ലളിത്
ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍, പുതിയ ബെഞ്ചിന് മുന്‍പാകെ

എന്നാല്‍ തങ്ങള്‍ കേള്‍ക്കുന്നത് ശരിയല്ലെന്നാണ് ലളിത് വ്യക്തമാക്കിയത്. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ ആണ് ഇന്ന് ഹാജരായത്. 11 മാസത്തിന് ശേഷമാണ് സിബിഐ അപ്പീല്‍ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന് മുന്‍പാകെയെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍,ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, എന്നിവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് പരമോന്നത കോടതിക്ക് മുന്‍പിലുള്ളത്. 2017 ഒക്ടോബര്‍ മുതല്‍ 18 തവണ സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാല്‍ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏറ്റവുമൊടുവില്‍ ജസ്റ്റിസുമാരായ എന്‍ വി രമണ, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ് എന്നിവരുടെ ബെഞ്ച് 2019 ഒക്ടോബര്‍ ഒന്നിനാണ് അപ്പീല്‍ പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് ലിസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നെങ്കിലും മാറ്റിവെയ്ക്കപ്പെട്ടു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമവിരുദ്ധ നടപടികളുണ്ടായെന്നും ഇതുവഴി ഖജനാവിന് 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി രാജശേഖര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in