'ആത്മഹത്യചെയ്ത യുവാവ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര', വിമര്‍ശനവുമായി ഷാഫി പറമ്പില്‍

'ആത്മഹത്യചെയ്ത യുവാവ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര', വിമര്‍ശനവുമായി ഷാഫി പറമ്പില്‍

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനാല്‍ ആത്മഹത്യ ചെയ്ത അനു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇരയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ബക്കറ്റില്‍ തൊഴില്‍ എടുത്ത് വെച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സര്‍ക്കാരും പിഎസ്‌സിയും തന്നെയാണ് അനുവെന്ന യുവാവിന്റെ മരണത്തിന് ഉത്തരവാദിയെന്നും ഷാറി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനത്തിന്റെ പേരില്‍ മാത്രമാണ് കഷ്ടപ്പെട്ട് പഠിച്ച് മെയിന്‍ ലിസ്റ്റില്‍ 77-ാം റാങ്ക് നേടിയ യുവാവിന് ജീവനൊടുക്കേണ്ടി വന്നത്. റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരന്‍ കുറുക്കുവഴിയിലൂടെയും പിന്‍വാതിലിലൂടെയും കടന്ന് വന്നതല്ല. പഠിച്ച് പാസായി അധ്വാനിച്ച് കടന്നുകയറിയതാണ്. യുവാവിന്റെ മരണത്തില്‍ ആദ്യ പ്രതി മുഖ്യമന്ത്രി പിണറായി വിജയനും, രണ്ടാം പ്രതി പിഎസ്‌സി ചെയര്‍മാനുമാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ധിക്കാരമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നല്‍കിയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്ത അനു ഉള്‍പ്പടെയുള്ള നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു. ലിസ്റ്റ് നീട്ടിനല്‍കാന്‍ തയാറാകാത്തതിന്റെ പിന്നില്‍ കാരണമായി മറ്റൊരു ലിസ്റ്റ് തയാറായിട്ടുണ്ടെങ്കില്‍ മനസിലാക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു ലിസ്റ്റ് ഉണ്ടായില്ല. 400 ഓളം ഒഴിവുകള്‍ പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

പിഎസ്സി റാങ്ക് ലിസ്റ്റുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധിക്കുമ്പോള്‍ വിലക്കും വരുന്നു. കേരളം ഭരിക്കുന്നത് ഹിറ്റ്ലറാണോ, വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് മൂന്ന് ചെറുപ്പക്കാരെ ഇതിനകം വിലക്കി. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി അനുവിന് നീതി തേടി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in