'ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി, പെറ്റമ്മയെ ഇവര്‍ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍ മതി', കടകംപള്ളി സുരേന്ദ്രന്‍
'ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി, പെറ്റമ്മയെ ഇവര്‍ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍ മതി', കടകംപള്ളി സുരേന്ദ്രന്‍

ജനം ടിവിയെ തള്ളിപ്പറഞ്ഞതോട് കൂടി ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും മനസിലായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ ബിജെപി തള്ളിപ്പറയുന്നത് മനസിലാക്കാം, എന്നാല്‍ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ഇവര്‍ പെറ്റമ്മയെ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍ മതിയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രഏജന്‍സിയുടെ അന്വേഷണം അതിന്റെ ശരിയായ ദിശയിലാണ് നടക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്. സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ ആരാണെന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹം മനസിലാക്കി വരികയാണ്.

'ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി, പെറ്റമ്മയെ ഇവര്‍ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍ മതി', കടകംപള്ളി സുരേന്ദ്രന്‍
'തരൂര്‍ നമ്മുടെ ശത്രുവല്ല, ശത്രുക്കള്‍ സിപിഎമ്മും ബിജെപിയും', വിഡി സതീശന്‍

കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ പല വമ്പന്‍ സ്രാവുകളും കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ അന്വേഷണം എവിടേക്കൊക്കെ എത്തും എന്നത് വരും ദിവസങ്ങളില്‍ കാത്തിരുന്ന് കാണാം.

ചോദ്യം ചെയ്യലും മൊഴി നല്‍കലുമെല്ലാം സ്വാഭാവികമായ നടപടികളാണ്, പക്ഷെ അതിന്റെ പേരില്‍ ജനം ടിവിയെ ബിജെപി തള്ളിപ്പറയുകയായിരുന്നു. ചോദ്യം ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞാല്‍ അത് മനസിലാക്കാന്‍ സാധിക്കും. പക്ഷെ ആ ചാനലിനെ തന്നെ ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രസഹമന്ത്രിയും തള്ളിപ്പറഞ്ഞതോട് കൂടി ബിജെപി എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായി. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം ഇനി അന്വേഷിച്ചാല്‍ മതി', മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in