നരേന്ദ്രമോദിയുടെ പിതാവ് ചായക്കട നടത്തിയതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

നരേന്ദ്രമോദിയുടെ പിതാവ് ചായക്കട നടത്തിയതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവ് ദാമോദര്‍ദാസ് റെയില്‍വേ സ്‌റ്റേഷനില്‍ ചായക്കട നടത്തിയതിന് രേഖകളില്ലെന്ന് റെയില്‍വേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പശ്ചിമ റെയില്‍വേ മറുപടി നല്‍കിയത്. പവന്‍ പരീക് എന്ന അഭിഭാഷകനാണ് ദാമോദര്‍ ദാസ് റെയില്‍വേ സ്‌റ്റേഷനില്‍ ചായക്കട നടത്തിയതിന്റെ വിശദാംശങ്ങള്‍ തേടിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നരേന്ദ്രമോദിയുടെ പിതാവ് ചായക്കട നടത്തിയതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ
രാഷ്ട്രീയമായി ആളിക്കത്തിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധിച്ച് കെടുത്താന്‍ ഭരണപക്ഷം, നേട്ടം നോട്ടമിട്ട് ബിജെപിയും

ചായക്കട ലീസിനെടുത്ത കാലയളവ് ഏതാണെന്നടക്കം 11 കാര്യങ്ങളിലാണ് ഇദ്ദേഹം വിശദാംശങ്ങള്‍ എഴുതി ചോദിച്ചത്. എപ്പോഴാണ് കടയ്ക്ക് പെര്‍മിറ്റ് അനുവദിച്ചതെന്ന് ആരായുകയും ഇതിന്റെയെല്ലാം രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് മറുപടി ലഭിച്ചില്ല. അത്തരത്തില്‍ അപേക്ഷ ലഭിച്ചില്ലെന്നായിരുന്നു പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതോടെ പവന്‍ പരീക് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. ഏറെക്കാലം മുന്‍പത്തെ വിവരമാണ് അപേക്ഷകന്‍ തേടിയതെന്നും അന്നത്തെ റെക്കോര്‍ഡുകള്‍ അഹമ്മദാബാദ് ഡിവിഷന്‍ സൂക്ഷിച്ചിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്. മോദി ചെറുപ്പകാലത്ത് ട്രെയിനിലും റെയില്‍വേ പ്ലാറ്റ്‌ഫോമിലും ചായ വില്‍പ്പന നടത്തിയതിന് രേഖകളില്ലെന്ന് 2015 ല്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷയില്‍ മറുപടി വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in