തീപിടിത്തം: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം;നിഷ്പക്ഷമായ അന്വേഷണമെന്ന് ചീഫ് സെക്രട്ടറി

തീപിടിത്തം: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം;നിഷ്പക്ഷമായ അന്വേഷണമെന്ന് ചീഫ് സെക്രട്ടറി

സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപ്പിടിത്തത്തില്‍ അട്ടിമറി ആരോപിച്ച് പ്രതിഷേധം. കന്റോണ്‍മെന്റ് ഗെയ്റ്റിന് മുന്നിലാണ് യുഡിഎഫും ബിജെപിയും പ്രതിഷേധിക്കുന്നത്.എംഎല്‍എമാരെ കടത്തിവിട്ടില്ലെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് സ്ഥലത്തെത്തിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അറിയിച്ചു.

പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, വിടി ബല്‍റാം, എന്നിവരും പ്രതിഷേധവുമായെത്തി. എംഎല്‍എമാരെ സെക്രട്ടറിയേറ്റിലേക്ക് കടത്തിവിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളെ അകത്തേക്ക് കടത്തിവിടാതെ നിര്‍ണായക രേഖകള്‍ നശിപ്പിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. എംഎല്‍എമാര്‍ പ്രതിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നിലെത്തി. തെളിവുകള്‍ നശിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എംഎല്‍എമാരെ കടത്തിവിടാത്ത സെക്രട്ടറിയേറ്റ് സ്വപ്‌നയുടെയും ശിവശങ്കറിന്റെയും മാത്രം ഓഫീസാണോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ്. എന്‍ഐഎ തീപിടിത്തം അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.രമേശ് ചെന്നിത്തല കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ നേതാക്കളെ അകത്തേക്ക് കടത്തി വിട്ടു.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഒരു കമ്പ്യൂട്ടറിന്റെ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

വിലപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഡല്‍ഹി കേരള ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അഗതി മന്ദിരങ്ങളിലെ ബുക്കിങ് ഉള്‍പ്പെടെയുള്ള ചില കടലാസുകളാണ് നശിച്ചിട്ടുള്ളത്. ജീവനക്കാരുംഫയര്‍ഫോഴ്‌സും ചേര്‍ന്ന് നിമിഷ നേരം കൊണ്ട് തീ അണച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in