മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമെന്ന് ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമെന്ന് ഷാഫി പറമ്പില്‍

സ്വപ്‌ന സുരേഷിന് തൊഴില്‍ എടുത്തുവെച്ചത് ക്ലിഫ് ഹൗസിലെ ബക്കറ്റിലായിരുന്നോയെന്നാണ് ചെറുപ്പക്കാര്‍ ചോദിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. തൊഴില്‍ ബക്കറ്റിലെടുത്തുവെച്ചിട്ടില്ലെന്നാണ് പിഎസ്‌സി ചെയര്‍മാന്റെ വാദം. തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാര്‍ക്ക് സ്വപ്‌നയാകാനാവില്ല. കോടിയേരിയുടെ ഭാര്യാ സഹോദരനാകാനാകില്ല. ആനത്തലവട്ടം ആനന്ദന്റെയും കോലിയക്കോട് കൃഷ്ണന്‍ നായരുടെയും വരദരാജന്റെയും മക്കളാകാനാകില്ല. എംഎം ലോറന്‍സിന്റെയും ഇ പി ജയരാജന്റെയും ബന്ധുക്കളാകാനാകില്ല. അവര്‍ക്ക് ആശ്രയമായി ജലീലിനെ പോലെയോ കടകംപള്ളി സുരേന്ദ്രനെ പോലെയോ മന്ത്രിമാരില്ല. അവരാരും എ സമ്പത്തിനെ പോലെ തോറ്റ എംപിമാരുമല്ല. പഠിച്ച് പിഎസ്‌സി പരീക്ഷ പാസായി ജോലിക്കുവേണ്ടി ശ്രമിക്കുന്നവരെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങളുടെ ഘോഷയാത്ര നടത്തുകയാണ് സര്‍ക്കാര്‍. പിഎസ്‌സി തട്ടിപ്പിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ചുറ്റിയടിച്ചുനടക്കുമ്പോള്‍ പാവപ്പെട്ട ചെറുപ്പക്കാര്‍ തൊഴിലിന് വേണ്ടി കാത്തിരിക്കുകയാണെന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഷാഫി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമെന്ന് ഷാഫി പറമ്പില്‍
'മുഖ്യമന്ത്രി ഇല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടാകില്ല', മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കെന്ന് കെഎം ഷാജി

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നാണ് സിപിഎമ്മിന്റെ ന്യായീകരണങ്ങളിലൂടെ വ്യക്തമാകുന്നത്.ഒരു സര്‍ക്കാരും ഇതുവരെ രാജ്യദ്രോഹ കേസില്‍ അന്വേഷണം നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എന്‍ഐഎ അന്വേഷണത്തിന്റെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഒരു ഗണ്‍മാന്റെ കാര്യം പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ പിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ ന്നൊന്നായി പുറത്തായിട്ടും സര്‍ക്കാരിന് പങ്കില്ലെന്ന് ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നാണ് അതില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷമല്ല സ്വപ്‌ന സുരേഷിന് തളികയില്‍ ജോലി വെച്ച് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് കയറാന്‍ തക്ക സ്വാധീനമുണ്ടാക്കിക്കൊടുത്തത്. സ്വപ്‌ന സുരേഷിനെ ജോലിക്കെടുക്കാന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയോട് നിര്‍ദേശിച്ചത് ശിവശങ്കറാണ്. സ്‌പേസ് പാര്‍ക്കില്‍ നിയമനം കൊടുത്തു, ഫ്‌ളാറ്റ് എടുത്തുകൊടുത്തു. അദ്ദേഹത്തിനൊപ്പം അവര്‍ യുഎഇയില്‍ സന്ദര്‍ശനം നടത്തി. അവര്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വെച്ചുകൊടുത്തു.അഴിമതി പണം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നിക്ഷേപിച്ചു. ഇത്തരം കള്ളത്തരങ്ങള്‍ക്കൊക്കെ കൂട്ടുനിന്ന ശിവശങ്കറിന് ഒരേയൊരു ഗോഡ്ഫാദറേയുള്ളൂ, അത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമെന്ന് ഷാഫി പറമ്പില്‍
'മരുന്നിന് അല്‍പം കാശ്, ആശുപത്രികളില്‍ രോഗങ്ങളുമായി മല്ലിടുന്ന തൊഴിലാളികള്‍ക്കൊരു കൈസഹായം, ഇനി ഒരു ജീവന്‍ കൂടി നഷ്ടപ്പടരുത്'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുഡിഎഫ് കാലത്ത് മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരായിരുന്നവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്‍തുണ നല്‍കുകയാണ്. സഹപ്രവര്‍ത്തകരായിരുന്നവരെ സൈബര്‍ ഇടത്തില്‍ കൊത്തിവലിക്കുമ്പോള്‍ വീണ ജോര്‍ജ് എംഎല്‍എ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. ചര്‍ച്ചകളില്‍ ചോദ്യമുയര്‍ന്നപ്പോള്‍ സിപിഎം ചാനല്‍ ബഹിഷ്‌കരണമാണ് നടപ്പാക്കിയത്. അനുകൂലികള്‍ പറയുംപോലെ മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കില്ല, അഴിമതി വിരുദ്ധനല്ലെന്നും ബോധ്യപ്പെട്ടു. കണ്‍സള്‍ട്ടന്‍സികളെ അഴിമതിക്കുള്ള കുറുക്കുവഴികാളാക്കുകയാണ് സര്‍ക്കാര്‍. കൃപേഷ് ശരത്‌ലാല്‍ വധകേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് സിബിഐക്ക് കോടതിയില്‍ പറയേണ്ടി വരുന്നു. വാളയാര്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയവരില്‍ ആരും തടവിലില്ല. പാലത്തായിയിലെ പ്രതി രക്ഷപ്പെടാനുള്ള സാഹചര്യവും സര്‍ക്കാര്‍ ഒരുക്കി. പൊന്നുവെന്നയാളുടെ മൃതദേഹമല്ല നീതിയാണ് ഫ്രീസറിലുള്ളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in