'മുഖ്യമന്ത്രി ഇല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടാകില്ല', മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കെന്ന് കെഎം ഷാജി

'മുഖ്യമന്ത്രി ഇല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടാകില്ല', മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കെന്ന് കെഎം ഷാജി

മുഖ്യമന്ത്രിയുടെ ഓഫീസല്ല, മുഖ്യമന്ത്രി തന്നെയാണ് ഒന്നാം പ്രതിയെന്ന് കെഎം ഷാജി എംഎല്‍എ. എല്ലാം ശിവശങ്കറിന്റെ തലയിലിട്ട് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കൊവിഡിന്റെ മറവില്‍ കേന്ദ്രവും കേരളവും ആഘോഷിക്കുകയാണെന്നും നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കവെ കെഎം ഷാജി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെഎം ഷാജിയുടെ വാക്കുകള്‍;

കള്ളക്കടത്ത് വഴി വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യമന്ത്രിയാണ് ജലീല്‍. ഖുറാന്‍ തിരിച്ചു കൊടുക്കാന്‍ ഒരുക്കമാണെന്നാണ് ഇപ്പോള്‍ മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാലും സ്വര്‍ണം കൊടുക്കില്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. ഇവിടെ വേറെ രണ്ടു മന്ത്രിമാരുണ്ട്, ശൈലജ ടീച്ചറും ചന്ദ്രശേഖരനും. എല്ലാ ദിവസവും വൈകുന്നേരം വരും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും, എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ശ്വാസംമുട്ടാണത്രേ കൊവിഡിന്റെ ഒരു പ്രശ്‌നമെന്ന് പറയുന്നത്, അതുകൊണ്ട് ശ്വാസം വിട്ട് പരിശീലിക്കുകയാണ്.

മന്ത്രി സുധാകരന്‍ പറയുന്നത് ഇപ്പോള്‍ ദുര്‍ഗന്ധമെല്ലാം പോയി, സുഗന്ധമാണ് ഉള്ളതെന്നാണ്. നാലു കൊല്ലം ഈ അഴിമതിയുടെ നാറ്റം സഹിച്ചിട്ട് ഇപ്പോള്‍ നിങ്ങള്‍ക്കിത് സുഗന്ധമായി അനുഭവപ്പെടുകയാണെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അത് അങ്ങനെയല്ല തോന്നുന്നത്.

കക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച ഇതുപോലൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പണ്ട് പാര്‍ട്ടി ഓഫിസുകളില്‍ പഠിപ്പിച്ചിരുന്നത് കമ്മ്യൂണിസവും മാക്‌സിസവുമൊക്കെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോരപുരാണമാണ്. എങ്ങനെയാണ് കളവ് നടത്തേണ്ടത്, എങ്ങനെ പ്രളയഫണ്ട് അടിച്ചുമാറ്റാം എന്നൊക്കെയാണ്. റേഷന്‍ കടയിലെ ശര്‍ക്കരയില്‍ അഴിമതി നടത്തി.

'മുഖ്യമന്ത്രി ഇല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടാകില്ല', മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കെന്ന് കെഎം ഷാജി
യുവാക്കളെല്ലാം ബിജെപിയിലേക്കും ത്രിണമൂല്‍ കോണ്‍ഗ്രസിലേക്കും, ആശങ്ക പങ്കുവെച്ച് ബംഗാള്‍ സിപിഎമ്മിന്റെ ആഭ്യന്തര രേഖ

കൊവിഡ് എന്ന ദുരന്തത്തിന്റെ മറവില്‍ ആഘോഷിക്കുകയാണ് കേന്ദ്രവും കേരളവും. ജനങ്ങള്‍ കൊവിഡിന്റെ മറവില്‍ തെരുവിലിറങ്ങാത്തത് നിങ്ങള്‍ക്ക് കക്കാനുള്ള അനുമതിയായി കാണരുത്. 10 ലക്ഷം മലയാളികള്‍ക്ക് അഭയം കൊടുക്കുന്ന യുഎഇയെ ആണ് ഈ വിഷയത്തില്‍ വലിച്ചിഴച്ച് കൊണ്ടുവന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നത്. ഗള്‍ഫ് നാടുകളിലെയല്ല, ആഫ്രിക്കന്‍ നാടുകളില്‍ വിശക്കുന്നവന്റെ വിളിയായ, യുഎന്‍ അഭിനന്ദിച്ചിട്ടുള്ള സംഘടനയാണ് റെഡ് ക്രസന്റ്. അവരെ അപമാനിക്കാന്‍ ശ്രമിച്ചു.

എല്ലാം ശിവശങ്കറിന്റെ തലയിലിട്ട് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ നോക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് എല്ലാ അന്വേഷണ ഏജന്‍സികളും പറഞ്ഞു. മുഖ്യമന്ത്രി ഇല്ലാതെങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആകുക. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ രക്തം കൂടി ശിവശങ്കറിനെ നിയന്ത്രിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തുകാരന്റെ മാത്രം കേന്ദ്രമല്ല, ഞാനിതിവിടെ പ്രസംഗിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് ഒരുപക്ഷെ വിജിലന്‍സ് വരാം, വണ്ടി വരാം. അതല്ലെങ്കില്‍ വേറെ എന്തെങ്കിലും കേസ് വരാം. നിങ്ങളുടെ ഓഫീസ് എതിരാളികളെ കൂടി തകര്‍ക്കുന്ന ഓഫീസാണ്.

സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക് ആണെന്നാണ്. എന്നാല്‍ ഈ നാലു വര്‍ഷത്തെ ഭരണത്തില്‍ നിന്നു പറയട്ടെ നിങ്ങള്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല, സീനിയര്‍ മാന്‍ഡ്രേക് ആണ്.

യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികള്‍ രാജ്യത്തുണ്ടാകും. അവര്‍ സ്വേച്ഛാധിപതികളാണെന്നാണ് ചരിത്രം പറയുന്നത്. പൗരന്മാരെ ജയിലിലടയ്ക്കാതെ അവരുടെ ഭരണാവകാശങ്ങള്‍ എങ്ങനെ തടവറയില്‍ വയ്ക്കാമെന്ന് ആ ഭരണാധികാരികള്‍ക്ക് അറിയാം. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. വിമാനത്താവളം വിറ്റത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. നിങ്ങള്‍ അറിഞ്ഞില്ലാരിക്കാം, പക്ഷേ കുടുംബക്കാര്‍ പൈസയൊക്കെ അടിച്ചുമാറ്റി പോയിട്ടുണ്ട്.

വനിതാ മാധ്യമപ്രവര്‍ത്തകരെ പോലും എന്ത് വൃത്തികേടും പറയാവുന്ന വിധത്തില്‍ സഹായം ചെയ്തു നല്‍കിയത് ഈ സര്‍ക്കാരാണ്. സൈബര്‍ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി ക്ലാസുകള്‍ ശ്രമിക്കണം', കെഎം ഷാജി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in