'ശിവശങ്കര്‍ വിശ്വാസവഞ്ചകന്‍', ഒരാളുടെ വ്യക്തിജീവിതം എങ്ങനെയെന്ന് കണ്ടെത്താന്‍ ദിവ്യദൃഷ്ടി ഇല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍
'ശിവശങ്കര്‍ വിശ്വാസവഞ്ചകന്‍', ഒരാളുടെ വ്യക്തിജീവിതം എങ്ങനെയെന്ന് കണ്ടെത്താന്‍ ദിവ്യദൃഷ്ടി ഇല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

എം ശിവശങ്കര്‍ വിശ്വാസവഞ്ചകനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിവുറ്റ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ ശിവശങ്കര്‍ പരാജയപ്പെട്ടു. ഒരാളുടെ വ്യക്തി ജീവിതം എങ്ങനെയെന്ന് കണ്ടെത്താന്‍ ദിവ്യദൃഷ്ടിയില്ലെന്നും മന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപിയും കോണ്‍ഗ്രസും ഒരമ്മപെറ്റ മക്കളെ പോലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ അടുത്തുവന്ന സ്വര്‍ണക്കടത്ത് കേസ് കേരളത്തിലെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പലഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

ഒന്നരമാസത്തോളമായി എല്ലാ ദിവസവും യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് കള്ളപ്രചരണം നടത്തുന്നു. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്. അത് ഫാസിസ്റ്റുകളുടെ തന്ത്രമാണ്. ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ ചെളിവാരിയെറിയുകയാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Related Stories

The Cue
www.thecue.in