സിനിമയിലും മോഡലിംഗിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം : മഹേഷ് ഭട്ട്, ഉര്‍വശി റൗട്ടേലയടക്കം ഐഎംജി പാനലിലുള്ളവര്‍ക്ക് നോട്ടീസ്

സിനിമയിലും മോഡലിംഗിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം : മഹേഷ് ഭട്ട്, ഉര്‍വശി റൗട്ടേലയടക്കം ഐഎംജി പാനലിലുള്ളവര്‍ക്ക് നോട്ടീസ്

ബോളിവുഡിലും മോഡലിംഗ് രംഗത്തും വന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ചണ്ഡീഗഡ് ആസ്ഥാനമായ ഐഎംജി വെഞ്ച്വേഴ്‌സ് കമ്പനിയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഐഎംജി വെഞ്ച്വേഴ്‌സിന്റെ ജഡ്ജിംഗ് പാനലിലുള്ള ബോളിവുഡിലെ പ്രമുഖരോട് മൊഴിയെടുക്കലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ട്, നടിമാരായ ഉര്‍വശി റൗട്ടേല, ഇഷ ഗുപ്ത,മൗനി റോയ്, നടന്‍ പ്രിന്‍സ് നരൂല, ടെലിവിഷന്‍ താരം റണ്‍വിജയ് സിന്‍ഹ എന്നിവരോടാണ് ഈ മാസം 16 ന് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടത്. ഐഎംജി വെഞ്ച്വേഴ്‌സ് ഉടമ സണ്ണി വര്‍മയ്‌ക്കെതിരെയാണ് കാസ്റ്റിംഗ് കൗച്ച് പരാതി. ഇയാള്‍ക്ക് നേരത്തേ നോട്ടീസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ മാസം 18 ന് ഹാജരാകണമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. നടന്‍ സോനു സൂദിനെയും നേരത്തേ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. സണ്ണി വര്‍മയുടെ തട്ടിപ്പുകളെക്കുറിച്ച് അറിയാമായിരുന്നോയെന്നാണ്‌ കമ്മീഷന്‍ ഇവരോട് ആരായുക. ഷോകളുമായി ബന്ധപ്പെട്ട വിവരങ്ങളും തേടും.

സിനിമയിലും മോഡലിംഗിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം : മഹേഷ് ഭട്ട്, ഉര്‍വശി റൗട്ടേലയടക്കം ഐഎംജി പാനലിലുള്ളവര്‍ക്ക് നോട്ടീസ്
'ഫൈനലിലെത്താന്‍ നഗ്നചിത്രമയയ്ക്കണം'; സിനിമാവസരവും മോഡലിംഗില്‍ മുന്നേറ്റവും വാഗ്ദാനംചെയ്ത് ലൈംഗിക ചൂഷണം,പിന്നില്‍ വന്‍ റാക്കറ്റ്

ഐഎംജിയുടെ തട്ടിപ്പിന് ഇരകളായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സംഘം യൂത്ത് എഗെയ്ന്‍സ്റ്റ് റേപ്പ് എന്ന എന്‍ജിഒ മുഖേന ദേശീയ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഐഎംജി സംഘടിപ്പിക്കുന്ന ഷോകളുടെ ജഡ്ജിംഗ് പാനലിലുള്ളവരാണ് മഹേഷ് ഭട്ടും മറ്റ് അഭിനേതാക്കളും. ഇവരുടെ പേരും ഫോട്ടോയും വെച്ചാണ് കമ്പനി മോഡലിംഗില്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ച് പരസ്യം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഇവരില്‍ നിന്ന് കമ്മീഷന്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഐഎംജിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ഇവര്‍ പാനലില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഷോ വിട്ട മലയാളി മോഡല്‍ വിശദാംശങ്ങള്‍ ദ ക്യുവിനോട് വെളിപ്പെടുത്തിയിരുന്നു. മോഡലിംഗ് ഏജന്‍സിയെന്ന് പരിചയപ്പെടുത്തി ഒരു സെക്സ് റാക്കറ്റിന് സമാനമായായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നാണ് 24 കാരി വ്യക്തമാക്കിയത്.

'നിയന്ത്രണങ്ങളിലാത്ത' ഫാഷന്‍ ഷോകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സാധാരണ ഗതിയില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരെ മത്സരാര്‍ത്ഥിയാക്കാറില്ല. എന്നാല്‍ 16 വയസ്സുമുതലുള്ള പെണ്‍കുട്ടികള്‍ക്ക് അവസരമുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ലൈംഗിക ചൂഷണം നടത്തിയത്. എണ്ണായിരത്തോളം പേരായിരുന്നു അപേക്ഷകര്‍.

സിനിമയിലും മോഡലിംഗിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം : മഹേഷ് ഭട്ട്, ഉര്‍വശി റൗട്ടേലയടക്കം ഐഎംജി പാനലിലുള്ളവര്‍ക്ക് നോട്ടീസ്
അത് കുഞ്ഞുലാല്‍ അല്ല ; വൈറലായ ഫോട്ടോയ്ക്ക് മോഹന്‍ലാലിന്റെ തിരുത്ത്

ദ ക്യുവിലൂടെ മലയാളി മോഡല്‍ നടത്തിയ വെളിപ്പെടുത്തല്‍

ഫൈനലില്‍ ഇടം കിട്ടണമെങ്കില്‍ നഗ്നചിത്രങ്ങള്‍ അയയ്ക്കണമെന്ന് സണ്ണിവര്‍മയും സിമ്രന്‍ എന്ന് പരിചയപ്പെടുത്തിയയാളും ആവശ്യപ്പെട്ടെത്. 16 വയസ്സുള്ള മൈനറായ കുട്ടിയോട് വരെ നഗ്‌നചിത്രം അയയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ആ കുട്ടി പറഞ്ഞിട്ടും ഫോട്ടോയെടുത്ത് അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. സമ്മര്‍ദ്ദം ചെലുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും മറ്റുചിലരെ കൊണ്ട് നഗ്‌നചിത്രങ്ങള്‍ അയപ്പിച്ചിട്ടുമുണ്ട്. നിരവധി പേരെ സെക്സ് ചാറ്റിന് നിര്‍ബന്ധിച്ചു. ചിലര്‍ക്ക് സണ്ണി വര്‍മ സ്വകാര്യ ഭാഗങ്ങള്‍ ഫോട്ടോയെടുത്ത് അയച്ചു. മോഡലിംഗ്, സിനിമാ രംഗങ്ങളിലൊക്കെ ഇങ്ങനെയാണ് നടക്കുന്നത്. ഇത്തരത്തിലാണ് ആളുകള്‍ ഉയരങ്ങളിലെത്തുന്നത്, എന്നെല്ലാം പറഞ്ഞായിരുന്നു ചൂഷണം. സ്പെഷ്യല്‍ ഗ്രൂമിങ്, മെന്‍ഡറിംഗ് എന്നിവയുടെ മറവില്‍ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് പറയുന്നവരെ ഭീഷണിപ്പെടുത്തും. കരിയറും ജീവിതവുമെല്ലാം നശിപ്പിക്കുമെന്നും ഇന്റര്‍നെറ്റിലൂടെ വ്യക്തിഹത്യ ചെയ്യുമെന്നുമെല്ലാമാണ് ഞാനുള്‍പ്പെടെ പലര്‍ക്കും നേരിടേണ്ടി വന്ന ഭീഷണി.

മാതാപിതാക്കളായ കെസി ഉണ്ണിയും ശാന്തകുമാരിയും ഉന്നയിച്ച സംശയങ്ങള്‍

സണ്ണി വര്‍മയുടെ ഇംഗിതത്തിന് വഴങ്ങിയാല്‍ ഫെനലില്‍ പ്രവേശിക്കാമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ വിജയി ഇത്തരത്തിലാണ് ഒന്നാമതെത്തിയതെന്നും അവര്‍ പറയുന്നു. അതിനായി ചണ്ഡീഗഡില്‍ പോയി അയാളെ കാണാനാണ് പറഞ്ഞിരിക്കുന്നത്. ലക്ഷങ്ങള്‍ കൊടുക്കാന്‍ തയ്യാറാണെങ്കിലും വിജയിപ്പിക്കും.

നിരവധി മലയാളി പെണ്‍കുട്ടികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. 2009 ലും 2012 ലും സണ്ണി വര്‍മ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് ഐഎംജി പ്രവര്‍ത്തനമാരംഭിച്ചത്. ബോളിവുഡിലെ പ്രമുഖരെ അണിനിരത്തി നിരവധി ഷോകള്‍ കമ്പനി ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്ത, പൂനെ,ചെന്നൈ,ഡല്‍ഹി, മുംബൈ എന്നീ സ്ഥലങ്ങളിലായിരിക്കും പുതിയ ഷോകളുടെ വേദിയെന്നാണ് അറിയിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in