അമിത്ഷാ ഗുരുതരനിലയിലെന്നും,ശ്രീധരന്‍പിള്ളക്ക് കൊവിഡെന്നും വ്യാജപ്രചരണം, ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

അമിത്ഷാ ഗുരുതരനിലയിലെന്നും,ശ്രീധരന്‍പിള്ളക്ക് കൊവിഡെന്നും വ്യാജപ്രചരണം, ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

കൊവിഡ് ബാധിതനായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യനിലയെക്കുറിച്ചും ബിജെപി നേതാക്കളെക്കുറിച്ചും വ്യാജ പ്രചരണം നടത്തുന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളക്ക് കൊവിഡ് ബാധിച്ചെന്നും ഗുരുതരാവസ്ഥയിലാണെന്നും കാവിപ്പട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മിസോറാം ഗവര്‍ണര്‍ക്ക് വേണ്ടി രാജ്ഭവന്‍ സെക്രട്ടറി കേരളാ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തക്കും, ഡിജിപി ലോക്നാഥ് ബഹറയ്ക്കും പരാതി നല്‍കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മിസോറാം ഗവര്‍ണറെ അവഹേളിക്കുന്ന കമന്റുകളുടെയും പോസ്റ്റുകളുടെയും സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. കാവിപ്പട എന്ന പേരില്‍ ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പാണ് ഇതെന്നാണ് വിലയിരുത്തല്‍. ശ്രീധരന്‍ പിള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും, കരള്‍ സംബന്ധമായ അസുഖമുള്ളതിനാല്‍ സ്ഥിതി അല്‍പം ഗുരുതരമാണെന്നുമായിരുന്നു വ്യാജവാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ഒരു സംഘടനയാണ് ഈ ഗ്രൂപ്പിന് പിന്നിലെന്ന് സംശയിക്കുന്നതായി പി എസ് ശ്രീധരന്‍ പിള്ള മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഫിക്ഷന്‍ സ്വഭാവത്തിലാണ് ഗ്രൂപ്പിലെ പോസ്റ്റുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഈ ഗ്രൂപ്പില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സംഘപരിവാര്‍ അനുകൂലികളുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരെ വിദ്വേഷവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുന്നതാണ് ഈ ഗ്രൂപ്പെന്നാണ് ആരോപണം.

അമിത്ഷാ ഗുരുതരനിലയിലെന്നും,ശ്രീധരന്‍പിള്ളക്ക് കൊവിഡെന്നും വ്യാജപ്രചരണം, ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമെന്ന് എന്‍.ഐ.എ,ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കര്‍

ശ്രീധരന്‍പിള്ളയുടെ പ്രതികരണം: 'മൂന്ന് ദിവസം മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ ഈ പ്രചരണത്തെക്കുറിച്ച് അറിയിച്ചിരുന്നു. കരുനാഗപ്പള്ളിയിലുള്ള നാസര്‍ എന്ന ബിസിനസുകാരന്‍ ദുബായില്‍ നിന്ന് എന്നെ ഫോണ്‍ വിളിച്ചു. പൊട്ടിക്കരയുന്ന പോലെ ചോദിച്ചു. ഞാന്‍ ഹോസ്പിറ്റലില്‍ ആണെന്നാണ് കരുതിയത്. മുന്നൂറോളം പേരുടെ കമന്റുണ്ട്. അദ്ദേഹം മരിക്കുന്നത് നല്ലതാണെന്നൊക്കെ കമന്റുണ്ട്. വ്യാജ പേജാണ് അത്. കര്‍ശന നടപടി എടുക്കുമെന്ന് കേരളാ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് ചെയ്തത് ഒരു സംഘടന ആണെന്നാണ് എന്റെ വിലയിരുത്തല്‍. പേരുകള്‍ മുഴുവനായി വ്യാജമാണ് അതിലുള്ളത്.'

Related Stories

No stories found.
logo
The Cue
www.thecue.in