എം ശിവശങ്കറിന് അടുത്ത കുരുക്ക് : അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്

എം ശിവശങ്കറിന് അടുത്ത കുരുക്ക് : അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ഐഎഎസിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. ഇദ്ദേഹത്തിനെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയാണ് വിജിലന്‍സിന്റെ കത്ത്. സ്വപ്‌ന സുരേഷിന്റെ നിയമനം. ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ തുടങ്ങിയവയില്‍ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ചെഷയര്‍ ടാര്‍സന്‍ ആണ് വിജിലന്‍സിനെ സമീപിച്ചത്.

എം ശിവശങ്കറിന് അടുത്ത കുരുക്ക് : അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്
ബിജെപി അനുഭാവിയായ നേതാവിന്റെ ഭീഷണിക്ക് വഴങ്ങാതെയാണ് കസ്റ്റംസ് സ്വര്‍ണക്കള്ളക്കടത്ത് പിടിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക്

ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം പോലും നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍, പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാലേ വിജിലന്‍സ്, കേസെടുക്കുന്നതടക്കം തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളൂ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌ന സുരേഷിന്റെ നിയമനവും ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും വിവാദമായിരുന്നു. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചെഷയര്‍ ടാര്‍സന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ശിവശങ്കറിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in