രോഗദുരിതത്തില്‍ അംബിക റാവു, താങ്ങായ സഹോദരന്‍ ഐസിയുവിലും; സുമനസ്സുകളുടെ പിന്‍തുണ തേടുന്നു

രോഗദുരിതത്തില്‍ അംബിക റാവു, താങ്ങായ സഹോദരന്‍ ഐസിയുവിലും; സുമനസ്സുകളുടെ പിന്‍തുണ തേടുന്നു

വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലുള്ള നടി അംബിക റാവു കടുത്ത ദുരിതത്തില്‍. ചികിത്സാച്ചെലവ് കണ്ടത്താനാകാതെ ഉഴലുകയാണ് നടി. താങ്ങായുണ്ടായിരുന്ന സഹോദരന്‍ അജി സ്‌ട്രോക്കിനെ തുടര്‍ന്ന് ഐസിയുവിലായതോടെ ദുരിതം ഇരട്ടിച്ചു. ഇരുവരുടെയും ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് നടി. വൃക്ക രോഗത്തെ തുടര്‍ന്ന് രണ്ടരവര്‍ഷത്തോളമായി അംബിക ചികിത്സ തുടരുന്നു. എട്ട് മാസത്തോളമായി ഡയാലിസിസ് ചെയ്തുവരുന്നുണ്ട്.

രോഗദുരിതത്തില്‍ അംബിക റാവു, താങ്ങായ സഹോദരന്‍ ഐസിയുവിലും; സുമനസ്സുകളുടെ പിന്‍തുണ തേടുന്നു
ഭൂതകാലം വർത്തമാനത്തിൻ്റെ ശവക്കുഴി കുത്തുമ്പോൾ: അയാ സോഫിയ, വിശ്വാസം, സംസ്കാരം

ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയമാകേണ്ടതുണ്ട്. എല്ലാ സഹായവുമായി കൂടെയുണ്ടായിരുന്ന സഹോദരന് സ്‌ട്രോക്കുണ്ടായതോടെ പ്രതിസന്ധി കടുത്തു. ഇനിയും ഏറെ നാള്‍ അംബിക റാവുവിന് ഡയാലിസിസ് അടക്കം ചികിത്സ തുടരേണ്ടതുണ്ട്. ഒപ്പം അജിയുടെ ചികിത്സയും മുന്നോട്ടുകൊണ്ടുപോകണം. തബല, മൃദംഗം ആര്‍ട്ടിസ്റ്റാണ് അജി. ഒന്നര പതിറ്റാണ്ടോളമായി ഗാനമേളകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെഫ്കയും സിനിമാ രംഗത്തുള്ളവരും സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇത് പോരാതെ വന്ന സാഹചര്യത്തിലാണ് പൊതുസമൂഹത്തിന്റെ പിന്‍തുണയഭ്യര്‍ത്ഥിക്കുന്നത്. സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്‍, നടന്‍മാരായ സാദിഖ്, ഇര്‍ഷാദ് തുടങ്ങിയവരുള്‍പ്പെട്ട കൂട്ടായ്മയും സഹായമായി പ്രവര്‍ത്തിക്കുന്നുണ്ട്. സഹസംവിധായികയായും അംബികാ റാവു മലയാളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്‌ എന്ന ചിത്രത്തില്‍ ബേബി മോളുടെ അമ്മയുടെ വേഷത്തില്‍ നടി ശ്രദ്ധനേടിയിരുന്നു.

Ambika Rao, SB A/c 10626756268

Poonkunnam Branch Trissur

IFSC -code SBIN0016080

Related Stories

The Cue
www.thecue.in