Around us
തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയെന്ന് പരാതി, ട്രഷറി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം
തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെന്ന് പരാതി. ട്രഷറി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസര്‍ പരാതി നല്‍കി.
പിരിഞ്ഞ്‌പോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. തട്ടിപ്പില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.