ചെന്നിത്തലയെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷിച്ചത് എല്‍ഡിഎഫ്, കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘ്ചാലകിനെ വേണ്ടെന്ന് കെ.സുരേന്ദ്രന്‍

ചെന്നിത്തലയെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷിച്ചത് എല്‍ഡിഎഫ്, കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘ്ചാലകിനെ വേണ്ടെന്ന് കെ.സുരേന്ദ്രന്‍
Summary

രാജ്യദ്രോഹ സ്വഭാവമുള്ള കേസില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുന്നത്. പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നതെന്നും കെ സുരേന്ദ്രന്‍.

നേതാക്കളുടെ ആര്‍എസ്എസ് ബന്ധം ഉന്നയിച്ചുള്ള സിപിഐഎം-കോണ്‍ഗ്രസ് വാക്‌പോരില്‍ പ്രതികരണവുമായി ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘ്ചാലകിനെ ആവശ്യമില്ലെന്ന് കെ സുരേന്ദ്രന്‍. ആര്‍എസ്എസിന് പുതിയ സര്‍സംഘ്ചാലകിനെ വേണ്ട. രമേശ് ചെന്നിത്തലയുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ ഒതുക്കിയത് എല്‍ഡിഎഫാണ്. പികെ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചതും സിപിഎമ്മാണ്. മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയതും യുഡിഎഫും എല്‍ഡിഎഫുമാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ വഴിതിരിച്ചുവിടാണ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്നും ബിജെപി അധ്യക്ഷന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബിജെപി ഉപവാസ സമരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ല. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങളില്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണം.

ചെന്നിത്തലയെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷിച്ചത് എല്‍ഡിഎഫ്, കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘ്ചാലകിനെ വേണ്ടെന്ന് കെ.സുരേന്ദ്രന്‍
പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്നചിത്രം, സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ മാറ്റി
പികെ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചതും സിപിഎമ്മാണ്. മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയതും യുഡിഎഫും എല്‍ഡിഎഫുമാണ്.

എസ് രാമചന്ദ്രന്‍ പിള്ളയുടെയും രമേശ് ചെന്നിത്തലയുടെയും പൂര്‍വകാലം ബിജെപിക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് അഴിമതിയുടെ പ്രഭവ കേന്ദ്രം സിപിഐഎം നേതാക്കളാണെന്നും കെ സുരേന്ദ്രന്‍. രാജ്യദ്രോഹ സ്വഭാവമുള്ള കേസില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുന്നത്. പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നതെന്നും കെ സുരേന്ദ്രന്‍.

ചെന്നിത്തലയെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷിച്ചത് എല്‍ഡിഎഫ്, കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘ്ചാലകിനെ വേണ്ടെന്ന് കെ.സുരേന്ദ്രന്‍
സ്വരാജ് ശാഖയില്‍ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍, ചാണകക്കുഴിയുടെ പരിസരത്ത് ജീവിതത്തില്‍ ഇന്നേവരെ പോയിട്ടില്ലെന്ന് മറുപടി

Related Stories

No stories found.
logo
The Cue
www.thecue.in