സ്വരാജ് ശാഖയില്‍ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍, ചാണകക്കുഴിയുടെ പരിസരത്ത് ജീവിതത്തില്‍ ഇന്നേവരെ പോയിട്ടില്ലെന്ന് മറുപടി

സ്വരാജ് ശാഖയില്‍ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍, ചാണകക്കുഴിയുടെ പരിസരത്ത് ജീവിതത്തില്‍ ഇന്നേവരെ പോയിട്ടില്ലെന്ന് മറുപടി

സിപിഐഎം നേതാവും എംഎല്‍എയുമായ എം.സ്വരാജ് മലപ്പുറം നിലമ്പൂരില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തെന്നും ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണം. സ്വരാജിന്റെ സുഹൃത്തായ ബിജെപി നേതാവ് തനിക്ക് മെസേജ് അയച്ചെന്നായിരുന്നു മനോരമാ ന്യൂസ് ചര്‍ച്ചയില്‍ സന്ദീപ് വാര്യരുടെ വാദം. ജീവിതത്തിലൊരിക്കിലും ഈ ചാണകക്കുഴിയുടെ സമീപത്ത് പോലും പോയിട്ടില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി. സന്ദീപ് വാര്യരുടെ ആക്ഷേപത്തിന് സ്വരാജ് നല്‍കിയ മറുപടി സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

എം സ്വരാജിന്റെ പ്രതികരണം.

എന്റെ നാട്ടില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ഒരു ശാഖയില്‍ ഞാന്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ ആരോ മെസേജ് അയച്ചെന്ന്. മര്യാദ വേണ്ടേ ഒരു കാര്യം പറയുമ്പോള്‍. ഞാന്‍ നിങ്ങളെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപം പറയുന്നുണ്ടെങ്കില്‍ എനിക്കത് പൂര്‍ണ ബോധ്യം വേണ്ടേ. ഉപ്പുകുളം എന്ന നാടേ ഇല്ല എന്റെ നാട്ടില്‍. ഏത് കുളമായാലും ഉപ്പായാലും വേണ്ടില്ല. എന്റെ ജീവിതകാലത്തിനിടയില്‍ ഈ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ല. അങ്ങനെയൊന്നുണ്ടായിട്ടുമില്ല.

ജന്മഭൂമി ലേഖനത്തിന് ചുവടുപിടിച്ച് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ ആര്‍ എസ് എസ് സര്‍സംഘചാലക് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

രമേശ് ചെന്നിത്തലയെക്കുറിച്ച് ജന്മഭൂമി ലേഖനത്തിലെ പരാമര്‍ശം

രമേശ് ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌ക്കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസുകാരിയായിരുന്ന രമേശിന്റെ അമ്മ ദേവകിയമ്മ തൃപ്പെരുന്തുറ പഞ്ചായത്ത് പ്രഡിഡന്റായിരുന്നകാലത്താണ് സിപിഎം ചെന്നിത്തലയില്‍ അക്രമരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നുകൊണ്ടായിരുന്നു അത്. കെഎസ്യു കളിച്ചു നടന്ന രമേശിനുനേരെയും അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍, രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ ആറിയാവുന്ന ആര്‍ക്കുമറിയാം

Related Stories

No stories found.
logo
The Cue
www.thecue.in