'ബലിക്കല്ലില്‍ കയറിനിന്ന് മാറാല അടിച്ചത് ആചാരലംഘനം' ; ദേവസ്വം ജീവനക്കാരന് സസ്‌പെന്‍ഷന്‍

'ബലിക്കല്ലില്‍ കയറിനിന്ന് മാറാല അടിച്ചത് ആചാരലംഘനം' ; ദേവസ്വം ജീവനക്കാരന് സസ്‌പെന്‍ഷന്‍

ക്ഷേത്രത്തിലെ ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ചത് ആചാരലംഘനമാണെന്ന് കാണിച്ച് ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കാരായ്മ കഴകം ജീവനക്കാരന്‍ എസ് പ്രകാശിനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

'ബലിക്കല്ലില്‍ കയറിനിന്ന് മാറാല അടിച്ചത് ആചാരലംഘനം' ; ദേവസ്വം ജീവനക്കാരന് സസ്‌പെന്‍ഷന്‍
കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്, പീരുമേട്ടില്‍ 6 വാര്‍ഡുകള്‍ കൂടി അടച്ചു

വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ് ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സംഭവം. ഇയാള്‍ ബലിക്കല്ലില്‍ നിന്ന് മാറാലയടിക്കുന്നതിന്റെ ചിത്രം പുറത്തുവരികയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആചാരലംഘനം നടത്തിയെന്ന് ഇയാള്‍ക്കെതിരെ പരാതി ഉയരുകയും ചെയ്തു.. ഇതിന് പിന്നാലെയാണ് ദേവസ്വം കമ്മീഷണര്‍ നടപടിയെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ജീവനക്കാരനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in