നടന്‍ അനില്‍ മുരളി അന്തരിച്ചു

നടന്‍ അനില്‍ മുരളി അന്തരിച്ചു

വില്ലനായും സ്വഭാവ നടനായും പ്രേക്ഷക ശ്രദ്ധ നേടിയ അനില്‍ മുരളി അന്തരിച്ചു. 56 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, മലയാളം തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1993 ല്‍ വിനയന്‍ സംവിധാനം ചെയ്ത 'കന്യാകുമാരിയില്‍ ഒരു കവിത'യിലൂടെയാണ് സിനിമയിലെത്തിയത്.

തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ അഭിനയിച്ചു. ശേഷം പരുക്കന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടി. വില്ലനായും സ്വഭാവ നടനായും നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

സുമയാണ് ഭാര്യ. ആദിത്യ, അരുന്ധതി എന്നിവര്‍ മക്കള്‍.മുരളീധരന്‍ നായര്‍ ശ്രീകുമാരിയമ്മ ദമ്പതികളുടെ മകനായി തിരുവനന്തപുരത്തായിരുന്നു ജനനം. ആദ്യ കാലത്ത് ടെലിവിഷന്‍ സീരിയലുകളിലാണ് അഭിനയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in