ആലപ്പുഴ ആറാട്ടുപുഴയില്‍ അയല്‍വാസികള്‍ ഏറ്റുമുട്ടി ; പൊലീസ് കേസെടുത്തു


ആലപ്പുഴ ആറാട്ടുപുഴയില്‍ അയല്‍വാസികള്‍ ഏറ്റുമുട്ടി ; പൊലീസ് കേസെടുത്തു

ആലപ്പുഴ ആറാട്ടുപുഴയില്‍ അയല്‍വാസികള്‍ ഏറ്റുമുട്ടി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ചയായിരുന്നു സംഘര്‍ഷം. വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാര്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.


ആലപ്പുഴ ആറാട്ടുപുഴയില്‍ അയല്‍വാസികള്‍ ഏറ്റുമുട്ടി ; പൊലീസ് കേസെടുത്തു
'എന്ത് വൃത്തികേടും വിളിച്ചു പറയാമെന്ന് കരുതേണ്ട, കേരള പോലീസ് ഡബിൾ സ്ട്രോങ്ങാണ്'; വീണ നായർ

അടിപിടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൊച്ചുവീട്ടില്‍ രേഖ, മക്കളായ ആതിര, പൂജ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. സ്ത്രീകളും പുരുഷന്‍മാരുമെല്ലാം തമ്മിലടിച്ചത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വടി, തടിക്കഷണം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാന്‍ ഒരു വിഭാഗം ശ്രമം നടത്തി. മറുവിഭാഗം ഇത് തടയുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നീണ്ടത്. ഇരുവിഭാഗത്തിന്റെയും പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷിച്ച് വരികയാണെന്നും തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in