രാമക്ഷേത്ര നിര്‍മ്മാണത്തെ ലീഗ് എങ്ങനെ എതിര്‍ക്കും?, സാദിഖലിയുടെ ലേഖനത്തില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍

രാമക്ഷേത്ര നിര്‍മ്മാണത്തെ ലീഗ് എങ്ങനെ എതിര്‍ക്കും?, സാദിഖലിയുടെ ലേഖനത്തില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുര്‍ക്കി ഭരണാധികാരി മുസ്ലീം പളളിയാക്കി മാറ്റിയതിനെ പിന്തുണച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ എഴുതിയ ലേഖനത്തെ പരാമര്‍ശിച്ചാണ് കോടിയേരിയുടെ പ്രസ്താവന. മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കയാണ്. ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിംലീഗ് സമീപനത്തോട് കോണ്‍ഗ്രസിന്റെ നിലപാടെന്താണെന്ന് കോടിയേരി ചോദിക്കുന്നു

രാമക്ഷേത്ര നിര്‍മ്മാണത്തെ ലീഗ് എങ്ങനെ എതിര്‍ക്കും?, സാദിഖലിയുടെ ലേഖനത്തില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍
പള്ളിക്കയ്യേറ്റത്തെ മഹത്വവല്‍ക്കരിക്കുംമുമ്പ് സാദിഖലി ചരിത്രം പഠിക്കണം, ഇസ്ലാമിക് ഖലിഫേറ്റ് നെഞ്ചേറ്റുന്നവരെന്ന് കെസിബിസി
ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങിനെയാണ് എതിര്‍ക്കാന്‍ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ യു ഡി എഫിന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.

ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങിനെയാണ് എതിര്‍ക്കാന്‍ സാധിക്കുകയെന്നും കോടിയേരി.

കോടിയേരിയുടെ പ്രസ്താവനയിലെ പ്രസക്തഭാഗങ്ങള്‍

ജമാഅത്തെ ഇസ്ലാമി, തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കയാണ്. ആശയപരമായി തന്നെ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാവുന്നു.

ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിംലീഗ് സമീപനത്തോട് കോണ്‍ഗ്രസിന്റെ നിലപാടെന്താണ്?

ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങിനെയാണ് എതിര്‍ക്കാന്‍ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ യു ഡി എഫിന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.

രാമക്ഷേത്ര നിര്‍മ്മാണത്തെ ലീഗ് എങ്ങനെ എതിര്‍ക്കും?, സാദിഖലിയുടെ ലേഖനത്തില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഹാഗിയ സോഫിയ പള്ളിയാക്കിയത് മതേതരത്വത്തിലേക്ക് തിരിഞ്ഞുനടത്തമെന്ന് സാദിഖലി തങ്ങള്‍, എര്‍ദോഗന് പിന്തുണയുമായി ചന്ദ്രികാ ലേഖനം

സാദിഖലിയുടെ ചന്ദ്രികാ ലേഖനത്തിലെ വാദങ്ങള്‍

ചരിത്രപരമായി സാധ്യതയില്ലാത്തിനാലാണ് ഹാഗിയ സോഫിയയില്‍ ക്രിസ്ത്യന്‍ രാഷ്ട്രീയ മത നേതാക്കള്‍ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതെന്നും ലേഖനത്തില്‍ പറയുന്നു. അമേരിക്ക വിയോജിച്ചപ്പോഴും 25 ശതമാനം ഓര്‍ത്തഡോക്‌സ് വിശ്വാസികളുള്ള റഷ്യ തീരുമാനത്തിനെതിരെ രംഗത്തെത്താത്തത് അതുകൊണ്ടാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ പോലും അനുവാദമില്ല. അവരുടെ മതേതര വാദം ഏകപക്ഷീയവും പൊള്ളയുമാണെന്നത് ഇതിലൂടെ തിരിച്ചറിയാം. ഓട്ടോമന്‍, മുസ്ലിം സ്‌പെയിന്‍ കാലത്ത് നിര്‍മ്മിക്കപ്പെട്ട 350 പള്ളികള്‍ ചര്‍ച്ചുകളും പള്ളികളായും ഉപയോഗിക്കുന്നവരാണ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണ യൂറോപ്പിനെ പിടിച്ചുലച്ചപ്പോഴാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലും ബാങ്ക് വിളിക്കാന്‍ അനുമതിയുണ്ടാത്.

ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച ഗ്രീസില്‍ മാത്രം 100 ഓളം പള്ളികള്‍ ചര്‍ച്ചുകളും ജയിലുകളുമായി മാറ്റിയെന്നതും തലസ്ഥാനമായ ഏതന്‍സില്‍, മുസ്‌ലിം വിശ്വാസികള്‍ വര്‍ഷങ്ങളായി മുറവിളികൂട്ടിയതിന്റെ ഫലമെന്നോണം മിനാരങ്ങളില്ലാത്ത ആദ്യത്തെ പള്ളിക്ക് അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മാത്രം എന്നതും ഇരട്ടത്താപ്പ് നയമല്ലേ.

Related Stories

No stories found.
logo
The Cue
www.thecue.in