'മാതൃകാപരമായ പ്രവര്‍ത്തനം'; കൊവിഡ് ബാധിതന്റെ മൃതദേഹം ഖബറടക്കാനെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

'മാതൃകാപരമായ പ്രവര്‍ത്തനം'; കൊവിഡ് ബാധിതന്റെ മൃതദേഹം ഖബറടക്കാനെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കഴിഞ്ഞ ദിവസം മരിച്ച കൊവിഡ് ബാധിതന്റെ മൃതദേഹം ഖബറടക്കാന്‍ എത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ കതിരൂരിലായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ തലശേരി ബ്രോക്ക് കമ്മിറ്റി അംഗം മുഹമ്മദ് ഫാസില്‍, കരിരൂര്‍ മേഖല സെക്രട്ടറി മര്‍ഫാന്‍, ജോ.സെക്രട്ടറി ഷമീര്‍, മേഖല കമ്മിറ്റി അംഗം അര്‍ഷാദ്, കഴക്കേ കതിരൂര്‍ എ യൂണിറ്റ് കമ്മിറ്റി അംഗം നഫ്‌സീര്‍, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ചത്. താഴത്ത് പള്ളിയിലായിരുന്നു ഖബറടക്കമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോവിഡ് ബാധിച്ച് മരിച്ച കിഴക്കേ കതിരൂരിലെ മുഹമ്മദ്(63)ന്റെ ഖബറടക്കല്‍ നിര്‍വഹിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

കതിരൂര്‍ മേഖലയിലെ ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാരാണ് മാതൃകാപരമായി ഈ ദൗത്യം നിര്‍വഹിച്ചത്. താഴത്ത് പള്ളിയിലായിരുന്നു ഖബറടക്കം.

ഡി.വൈ.എഫ്.ഐ തലശേരി ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് ഫാസില്‍, കതിരൂര്‍ മേഖല സെക്രട്ടറി മര്‍ഫാന്‍, ജോ.സെക്രട്ടറി ഷമീര്‍, മേഖല കമ്മിറ്റി അംഗം അര്‍ഷാദ്, കിഴക്കേ കതിരൂര്‍ എ യൂണിറ്റ് കമ്മിറ്റി അംഗം നഫ്‌സീര്‍, ഷബീര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ചത്.

മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കതിരൂര്‍ മേഖലയിലെ സഖാക്കളെ... ഹൃദയാഭിവാദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in