സംസ്ഥാനത്ത് 1103 പേര്‍ക്ക് കൂടി കൊവിഡ് 19 ; സമ്പര്‍ക്കം വഴി 838 പേര്‍ക്ക് രോഗബാധ


സംസ്ഥാനത്ത് 1103 പേര്‍ക്ക് കൂടി കൊവിഡ് 19 ; സമ്പര്‍ക്കം വഴി 838 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് 110, കാസര്‍ഗോഡ് 105, ആലപ്പുഴ 102, കൊല്ലം 80, എറണാകുളം 79 (ഒരാള്‍ മരണമടഞ്ഞു) കോട്ടയം 77, മലപ്പുറം 68 കണ്ണൂര്‍ 62, പത്തനംതിട്ട 52 ,ഇടുക്കി 40, തൃശൂര്‍ 36, പാലക്കാട് 35, വയനാട് 17 - എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. എറണാകുളത്ത് ജൂലൈ 24 ന് മരണമടഞ്ഞ ആനി ആന്റണി (76) യുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ചികിത്സയിലായിരുന്ന കാസര്‍ഗോട്ടെ നബീസ (63), കോഴിക്കോട്ടെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട്ടെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 218 ,കോഴിക്കോട് 104 ,കാസര്‍ഗോഡ് 88,എറണാകുളം73,കോട്ടയം 67, കൊല്ലം 63 , ആലപ്പുഴ 49 , മലപ്പുറം 38, ഇടുക്കി-പാലക്കാട് -32 , പത്തനംതിട്ട 30, കണ്ണൂര്‍ 24, തൃശൂര്‍ 13,വയനാട് 7 - എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ.

21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 11, പത്തനംതിട്ട 4, കൊല്ലം, ആലപ്പുഴ - 2 വീതം, കോട്ടയം, എറണാകുളം - ഒന്ന് വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ. ഇതുകൂടാതെ തൃശൂരില്‍ 2 ബി.എസ്.എഫ്. ജവാന്‍മാര്‍ക്കും, 3 കെ.എഫ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, 8 കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂരില്‍ 3 ഡി.എസ്.സി. ജവാന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 229, മലപ്പുറം 185,പത്തനംതിട്ട 150, എറണാകുളം 77, ആലപ്പുഴ 70, കോഴിക്കോട് 62, കൊല്ലം50 , കോട്ടയം 49, വയനാട് 45, തൃശൂര്‍ 37 , കണ്ണൂര്‍ 36, പാലക്കാട് 24 , കാസര്‍ഗോഡ് 23, ഇടുക്കി12 എന്നിങ്ങനെയാണ് രോഗമുക്തി. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,11,394 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,07,256 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പയ്യൂര്‍ (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in