200 മീറ്റര്‍ പരിധിയില്ലാത്ത ക്വാറികള്‍ അടച്ചുപൂട്ടുന്നു; സംസ്ഥാനത്തിന് തിരിച്ചടിയായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

200 മീറ്റര്‍ പരിധിയില്ലാത്ത ക്വാറികള്‍ അടച്ചുപൂട്ടുന്നു; സംസ്ഥാനത്തിന് തിരിച്ചടിയായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

സംസ്ഥാനത്തെ ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ക്വാറികളും പൊതു സ്ഥലങ്ങളുമായി ചുരുങ്ങിയത് 200 മീറ്റര്‍ അകലം വേണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്ന ക്വാറികള്‍ക്കും ചുരുങ്ങിയത് 100 മീറ്റര്‍ ദൂരപരിധി ഉണ്ടായിരിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊതുസ്ഥലങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാമെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത്തരത്തില്‍ നിരവധി ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തിരുന്നു. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവോടെ ദൂരപരിധി പാലിക്കാത്ത എല്ലാ ക്വാറികളും അടച്ചുപൂട്ടേണ്ടി വരും.

200 മീറ്റര്‍ പരിധിയില്ലാത്ത ക്വാറികള്‍ അടച്ചുപൂട്ടുന്നു; സംസ്ഥാനത്തിന് തിരിച്ചടിയായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്
ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവില്‍ മൂന്നാറില്‍ പാറ ഖനനം; മലയിടിച്ചില്‍ ഭീതിയില്‍ ആദിവാസികള്‍

ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ കോടതിയുടെ തീരുമാനം. ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in