'മദ്രസ അധ്യാപകരെ നിയമിക്കുന്നതിന് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം', വിവാദമായതിന് പിന്നാലെ നോട്ടീസ് പിന്‍വലിച്ച് പൊലീസ്

'മദ്രസ അധ്യാപകരെ നിയമിക്കുന്നതിന് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം', വിവാദമായതിന് പിന്നാലെ നോട്ടീസ് പിന്‍വലിച്ച് പൊലീസ്

പള്ളിക്കമ്മിറ്റിക്ക് കീഴിലുള്ള മദ്രസകളിലുള്‍പ്പടെ നിയമനം നടത്തുമ്പോള്‍, ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന വിവാദ നോട്ടീസ് പിന്‍വലിച്ച് പൊലീസ്. ചീമേനി, ബേക്കല്‍ പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായിരുന്നു നോട്ടിസ് പുറപ്പെടുവിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമനങ്ങള്‍ നടത്തുമ്പോള്‍, നിയമിക്കപ്പെടുന്ന വ്യക്തിയുടെ സാമൂഹ്യ പശ്ചാത്തലവും, ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് ബോധ്യപ്പെടണമെന്നും, ക്രിമിനല്‍ കേസുകളിലും മറ്റും ഉള്‍പ്പെടാത്ത ആളായിരിക്കണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

'മദ്രസ അധ്യാപകരെ നിയമിക്കുന്നതിന് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം', വിവാദമായതിന് പിന്നാലെ നോട്ടീസ് പിന്‍വലിച്ച് പൊലീസ്
'ഈ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ചാനല്‍ തമ്പ്രാക്കളുടെ ഒത്താശ വേണ്ട', ഏഷ്യാനെറ്റിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം

സ്ഥാപനത്തില്‍ അത്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും, ഇത്തരത്തിലല്ലാതെ ഏതെങ്കിലും പള്ളിക്കമ്മിറ്റികള്‍ നിയമനം നടത്തിയാല്‍ ആ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിവാദ നോട്ടീസില്‍ പറയുന്നുണ്ട്.

Related Stories

The Cue
www.thecue.in